swayamvara
pulimoottil

ഒരടി പോലും പിന്നോട്ടില്ല, പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് തുടരുമെന്ന് ഇറാൻ;മുന്നറിയിപ്പുമായി ആക്ടിംഗ് പ്രതിരോധ മന്ത്രി

ഒരടി പോലും പിന്നോട്ടില്ല, പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് തുടരുമെന്ന് ഇറാൻ;മുന്നറിയിപ്പുമായി ആക്ടിംഗ് പ്രതിരോധ മന്ത്രി

ടെഹ്റാൻ: രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കുന്നതിൽ നിന്നും ഇറാൻ പിന്നോട്ട് പോകില്ലെന്ന് ആക്ടിംഗ് പ്രതിരോധ മന്ത്രി മജിദ് ഇബ്ൻ റെസ. ഇറാന്റെ കരുത്ത് വർദ്ധിപ്പിക്കുക, രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പാക്കുക, ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ കണക്കുകൂട്ടലുകളെയും അധിനിവേശ നീക്കങ്ങളെയും തടയുന്ന രീതിയിൽ പ്രതിരോധ ശേഷി വികസിപ്പിക്കുക എന്നിവയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന ദൗത്യമെന്ന് ഐ.ആർ.ഐ.ബി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ദേശീയ ഐക്യമാണ് രാജ്യത്തിന്റെ പ്രതിരോധ ശക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇറാനെ ലക്ഷ്യം വെക്കാൻ ശ്രമിക്കുന്ന ഏതൊരു ശത്രുവിനും ഒറ്റക്കെട്ടായ ഒരു ജനതയെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

“ശക്തമായ ഒരു ഇറാൻ കെട്ടിപ്പടുക്കുന്നതിനായി യാതൊരു ശ്രമങ്ങളും വിട്ടുവീഴ്ചകളും ഒഴിവാക്കില്ല. ഈ ദൗത്യം ഞങ്ങളുടെ ചുമലിലുള്ളിടത്തോളം കാലം പോരാട്ട വീര്യത്തോടെ മുന്നോട്ട് പോകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു,” മജിദ് ഇബ്ൻ റെസ വ്യക്തമാക്കി. ദേശീയ ഐക്യവും സാമൂഹിക ഐക്യദാർഢ്യവും നിലനിർത്താൻ പരമോന്നത നേതാവ് മുജ്തബ ഖമേനി ഉൾപ്പെടെയുള്ള മുതിർന്ന ഇറാനിയൻ ഭരണാധികാരികൾ ആഹ്വാനം ചെയ്യുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രസ്താവന.

Share Email
LATEST excelnclexrn
More Articles
Top