swayamvara
pulimoottil

ഫൊക്കാനയുടെ പി ആര്‍ ഒ ആയി ജിജി റ്റോമിനെ നിയമിച്ചു

ഫൊക്കാനയുടെ പി ആര്‍ ഒ ആയി ജിജി റ്റോമിനെ നിയമിച്ചു

ന്യൂയോര്‍ക്: ഫൊക്കാന (ഫെഡറേഷന്‍ ഓഫ് കേരളാ അേേസാസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) യുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആയി ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും, ഫൊക്കാന ഫൗണ്ടേഷന്‍ അംഗവുമായ ജിജി റ്റോമിനെ നീയമിച്ചു. 2026-2028 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയിലാണ് നിയമനം പ്രഖ്യാപിച്ചത്. നിയമനത്തെ ഭരണസമിതി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. ഫൊക്കാനയുടെ നാവായി പ്രവര്‍ത്തിക്കുവാനും, പ്രവര്‍ത്തനപരിപാടികള്‍ അംഗസംഘടനകള്‍ക്കും, അഭ്യുദേയ കാംക്ഷികള്‍ക്കും എത്തിച്ചു നല്‍കുന്നതിന് പി ആര്‍ ഒ മുഖ്യപങ്കു വഹിക്കുന്നു.

ഫൊക്കാനയുടെ സംഘടനാ ശക്തി വളര്‍ത്തുകയും, യുവജന ശാക്തീകരണം, വനിതാ മുന്നേറ്റം, സുതാര്യ ഭരണ നിര്‍വഹണം, ഡിജിറ്റല്‍ ഫൊക്കാന, സാംസ്‌കാരിക സംരക്ഷണം, തൊഴില്‍ വ്യവസായ ശൃംഖലകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സേവനങ്ങള്‍ തുടങ്ങി ദീര്‍ഘ വീക്ഷണമാര്‍ന്ന വികസന പ്രവര്‍ത്തന പദ്ധതികളും, കേരള കണ്‍വെന്‍ഷന്‍, ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനും ഈ കാലയളവില്‍ ആസൂത്രണം ചെയ്യുന്നു.

പി ആര്‍ ഒ ആയി നിയമിതനായ ജിജി റ്റോം, ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ പ്രസിദ്ധീകരണമായ കേരളം ജ്യോതി എഡിറ്റോറിയല്‍ ബോര്‍ഡ്അംഗം, മാര്‍ത്തോമാ സഭയുടെ പ്രസിദ്ധീകരണമായ മാര്‍ത്തോമാ മെസ്സഞ്ചര്‍ മാനേജിങ് കമ്മറ്റിയഗം , യുവജന പ്രസിദ്ധീകരണമായ യുവധാരയുടെ പ്രഥമ എഡിറ്റര്‍, റോക്ലാന്‍ഡ് ജോയിന്റ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഫൗണ്ടര്‍ സെക്രട്ടറി മുതലായി നിരവധി ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. യു എസ്സ് പോസ്റ്റല്‍ സര്‍വീസില്‍ പോസ്റ്റ്മാസ്റ്റര്‍ ആയി ജോലി ചെയ്യുന്ന ജിജി റ്റോം, ഇപ്പോള്‍ കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് ന്യൂ യോര്‍ക്ക് റീജണ്‍ സെക്രട്ടറിയും മാര്‍ത്തോമ്മാ സഭയുടെ മണ്ഡലാഗവും ആണ്. അഖില കേരള ബാലജനസഖ്യം, വൈ എം സി എ മുതലായ നേതൃരംഗങ്ങളിലൂടെ കടന്നു വന്നത് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടാവും എന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായര്‍, ട്രെഷറര്‍ ആന്റോ വര്‍ക്കി എന്നിവര്‍ അഭിപ്രായപ്പെട്ടു.

Jiji Tomy has been appointed as FOKANA’s PRO.

Share Email
Top