ഫ്‌ലോറിഡ: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ Kerala Hindus of North America (KHNA), സൗത്ത്ഈസ്റ്റ് റീജിയണിലെ ഫ്‌ലോറിഡ സംസ്ഥാനത്തെ പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു. പ്രദീപ് ബി. പിള്ളയുടെ നേതൃത്വത്തിലാണ് വിപുലമായ ടീമിന് രൂപം നല്‍കിയിരിക്കുന്നത്.
റീജിയണല്‍ വൈസ് പ്രസിഡന്റായി ചുമതലയേറ്റ പ്രദീപ് ബി. പിള്ളയുടെ നേതൃത്വത്തില്‍, ഫ്‌ലോറിഡ റീജിയണല്‍ ചെയറായി ഡോ. ശ്രീകുമാര്‍ ചെല്ലപ്പനും, റീജിയണല്‍ സെക്രട്ടറിയായി അഭിജിത്ത് പഴേടത്തും, ജോയിന്റ് സെക്രട്ടറിയായി നന്ദകുമാര്‍ ചക്കിങ്ങലും ചുമതലകള്‍ ഏറ്റെടുത്തു. കെ.എച്ച്.എന്‍.എ നാഷണല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗങ്ങളായ അനഘ വാര്യര്‍, ഗോപന്‍ നായര്‍, സുജിത് കുമാര്‍ അച്യുതന്‍ എന്നിവരും ടീമിന്റെ ഭാഗമാണ്. ഈ മേഖലയിലെ KHNAയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രധാന ചുമതല.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനായി വിവിധ മേഖലകളില്‍ പ്രത്യേക ചെയര്‍മാരെ നിയമിച്ചിട്ടുണ്ട്. അനുരാധ മനോജ് വുമണ്‍സ് ഫോറം ചെയറായും, ജഗതി നായര്‍ കള്‍ച്ചറല്‍ ചെയറായും, രാജ് കുമാര്‍ സ്പിരിച്വല്‍ & സീനിയേഴ്‌സ് ചെയറായും, വിജയ് കുമാര്‍ എഡ്യൂക്കേഷന്‍ ചെയറായും, അഭിലാഷ് ശശിധരന്‍ സ്‌പോര്‍ട്‌സ് & യുവ ചെയറായും, അരുണ്‍ ഭാസ്‌കര്‍ ഐടി ചെയറായും, അഷീദ് വാസുദേവന്‍ സേവ ഹാന്‍ഡ്‌സ് ചെയറായും, രഞ്ജു നായര്‍ ഫിനാന്‍സ് & ഇക്കണോമിക്‌സ് ചെയറായും, സച്ചിന്‍ നായര്‍ സ്‌പോര്‍ട്‌സ് & യുവ കോ-ചെയറായും പ്രവര്‍ത്തിക്കും. കള്‍ച്ചറല്‍ വൈസ് ചെയറായി അഞ്ജന കൃഷ്ണനും, വുമണ്‍സ് ഫോറം വൈസ് ചെയര്‍ & സെക്രട്ടറിയായി വാണി സുധീഷും, വുമണ്‍സ് ഫോറം ജോയിന്റ് സെക്രട്ടറിയായി സന്ധ്യ പത്മകുമാറും ടീമില്‍ ഉള്‍പ്പെടുന്നു.
യുവജന വിഭാഗത്തിന് ഇക്കുറി ശക്തമായ നേതൃത്വമാണുള്ളത്. ദേവിക വികാസ് യൂത്ത് ചെയര്‍പേഴ്‌സണായും, ദര്‍ശന വികാസ് യൂത്ത് സെക്രട്ടറിയായും, സനിക പിള്ള യൂത്ത് ട്രഷററും സോഷ്യല്‍ മീഡിയ മാനേജറുമായും, ഹിമഗംഗ വിനോദ് നായര്‍, മാധവ് സുരേഷ് നായര്‍ എന്നിവര്‍ യൂത്ത് കോ-സെക്രട്ടറിമാരായും, ഹരി കോപ്പള്ളില്‍, തുഷാര വിനോദ് നായര്‍, സിദ്ധാര്‍ഥ് നായര്‍ എന്നിവര്‍ യൂത്ത് കോ-ചെയര്‍മാരായും പ്രവര്‍ത്തിക്കും.
KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് സഞ്ജീവ്കുമാര്‍ കെ.വി., ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള എന്നിവരുള്‍പ്പെടുന്ന ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയോടെ പുതിയ ഫ്‌ലോറിഡ റീജിയണല്‍ കമ്മിറ്റി പ്രവര്‍ത്തനമാരംഭിക്കുന്നു.
ഫ്‌ലോറിഡയിലെ മലയാളി ഹിന്ദു സമൂഹത്തെ കൂടുതല്‍ ശക്തമായി ഏകോപിപ്പിക്കാനും സാംസ്‌കാരികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും പുതിയ ടീമിന്റെ നേതൃത്വത്തിന് കഴിയുമെന്ന് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കെ.എച്ച്.എന്‍.എ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2027 നവംബര്‍ 25 മുതല്‍ 28 വരെ ഒര്‍ലാണ്ടോയില്‍ നടക്കും.
KHNA Florida regional team announced.















