swayamvara
pulimoottil

മാഗിന്റെ മെഗാ ഓണം ഹ്യൂസ്റ്റണില്‍ ചരിത്രം കുറിച്ച് കേരളത്തനിമയുടെ നിറവില്‍ആഘോഷപ്പൂരമായി!

മാഗിന്റെ മെഗാ ഓണം ഹ്യൂസ്റ്റണില്‍ ചരിത്രം കുറിച്ച് കേരളത്തനിമയുടെ നിറവില്‍ആഘോഷപ്പൂരമായി!

ജിന്‍സ് മാത്യു,റിവര്‍‌സ്റ്റോണ്‍

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍(മാഗ്) റൂബി ജൂബിലി വര്‍ഷമായ 2026 ഹ്യൂസ്റ്റണ്‍ മഹാ ഓണമായ മാഗ് മെഗാ ഓണം ജി.എസ്.എച്ച് സെന്ററില്‍ കേരളത്തനിമയുടെ സമ്പൂര്‍ണ്ണ നിറവില്‍ ആഘോഷപ്പൂരമായി കൊണ്ടാടി.

പൊന്നിന്‍ ചിങ്ങമാസത്തിന്റെ വാരാന്ത്യ ശനിയാഴിച്ച ജി.എസ്.എച്ച് സെന്ററില്‍ നിറഞ്ഞ്‌നിന്ന രണ്ടായിരത്തോളം ജനങ്ങളെ സാക്ഷിയാക്കി കൊണ്ട് ഔദ്യോഗിക ഉത്ഘാടനത്തിനായി ചീഫ് ഗസ്റ്റുകളെയും,മഹാബലിതമ്പുരാനെയും,മാഗ് പ്രസിഡന്റ് നേതൃത്വം കൊടുക്കുന്ന മാഗ് ഭാരവാഹികളെയും സ്വീകരിച്ച് കൊണ്ടുള്ള ഘോഷ യാത്ര ചെണ്ട മേളത്തിന്റെയും കേരള കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ചു.

ഏഴാം കടിലനക്കരെയുള്ള സാസ്‌കാരിക കേരളത്തിന്റെ അതേ വേഷഭൂഷാധികള്‍ ധരിച്ചത്തിയ പ്രൗഡഗംഭീരമായ സദസിനെ സാക്ഷിയാക്കി കൊണ്ട് മാഗ് പ്രസിഡന്റ് റോയി.സി.മാത്യുവിന്റെ അധ്യക്ഷതയില്‍ ഓണാഘോഷത്തിന് ഭദ്ര ദീപം തെളിഞ്ഞു.
മാഗ് പ്രസിഡന്റ് റോയി മാത്യു വിനൊപ്പം കോണ്‍സിലേറ്റ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യാ കോണ്‍സുല്‍ അഞ്ചു മാലിക്ക്,സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു,ഫോര്‍ട്ട് ബെന്‍ഡ് ഡിസ്ട്രിക്ക് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍,ജഡ്ജ് ജൂലി മാത്യു,അസോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ഡോ. സുലിമാന്‍ ലലാനി,ക്യാപ്റ്റന്‍ മനോജ് കുമാര്‍ പൂപ്പാറയില്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോജി ജോസഫ്,ബില്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശീധരന്‍ നായര്‍,ടൈറ്റില്‍ സ്‌പോണ്‍സര്‍ ഒനിയല്‍ കുറുപ്പ് കാരാവല്ലി ക്യാപ്പിറ്റല്‍ ആന്‍ഡ് വെന്റര്‍,നിക്ക് ധനാനി മാഗ് സെക്രട്ടറി വിനോദ് ചെറിയാന്‍ ,ഓണം പോഗ്രം കോ ഓര്‍ഡിനേറ്റര്‍ ഷിനു ഏബ്രഹാം,മാഗ് ഡയക്ടര്‍ ബോര്‍ഡ് മെമ്പേഴ്സ് എന്നിവര്‍ വേദിയിലുണ്ടായിരുന്നു.


മാഗ് സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതവും ട്രഷറര്‍ സുനില്‍ തങ്കപ്പന്‍ കൃതജ്തയും പറഞ്ഞു.
പൊതു സമ്മേളനത്തിന് ശേഷം 200 ല്‍പരം ടാലന്റഡ് മാഗ് മെമ്പേഴ്സായ കലാകാരുടെ 45 ല്‍പ്പരം നാട്യ,നൃത്ത,സംഗീത കലാ പരിപാടികള്‍ അരങ്ങേറി.
മെഗാ തിരുവാതിര,മോഹിനിയാട്ടം,കഥകളി,തെയ്യം,നെസാ ഡാന്‍സ്,ഓണപ്പാട്ടുകള്‍,നാടോടി നൃത്തങ്ങള്‍ എന്നിവ കാണികളില്‍ വിസ്മയം തീര്‍ത്ത് കൊണ്ട് ഇരിപ്പിടങ്ങളില്‍ പിടിച്ചിരുത്തി.
അതി വിശാലമായ ഹാളില്‍ പോഗ്രാം നടക്കുന്നതിനോടൊപ്പം ഒരെ സമയം 500 ല്‍പ്പരം പേര്‍ക്ക് ഓണ സദ്യ വിളമ്പുന്നതിനുമുള്ള സൗകര്യം ഏറെ പ്രയോജനപ്പെട്ടു.
അപ്പനാ ബസാര്‍ ഗ്രോസറി ആന്‍ഡ് കാറ്ററിംഗിന്റെ ഏറെ രുചികരമായ ഓണ സദ്യ നാല് തവണയായി മാഗ് വോളണ്ടിയേഴ്‌സ് വിളമ്പി.
കലാപരികള്‍ക്ക് ഇടയില്‍ മാഗ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും,മെഡലുകളുംകാഷ് അവാര്‍ഡുകളും ,കാണികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
അത്ത ദിനത്തില്‍ കേരള ഹൗസില്‍ നടത്തിയ മെഗാ ഓണം ക്വിക്ക് ഓഫായ അത്തതിളക്കത്തിലെ കബഡി കളി,ഉറിയടി,കുടം തല്ലിപൊട്ടിക്കല്‍,വടംവലി എന്നിവയുടെ സമ്മാനങ്ങള്‍
നല്‍കി.

മാഗ് സൗജന്യമായി 110 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മലയാളം ക്ലാസ് കോഓര്‍ഡിനേറ്റേഴ്‌സ് അജി കോട്ടയില്‍,ഏബ്രഹാം ഈപ്പന്‍,അധ്യാപകരായ ഷീബാ റോയി,അമ്പിളി ആന്റണി എന്നിവരെആദരിച്ചു.കലാരംഗത്തെ മികവിന് ഡോ .സുനന്ദാ നായരെയും അഡ്വഞ്ചര്‍ രംഗത്തെ നേട്ടത്തിന് നിയോണ്‍ ജോസിനെയു,മാഗിലെ സേവനത്തെ മുന്‍നിര്‍ത്തി പ്രാരംഭ അംഗം മാത്യു മത്തായിയെയും,മാഗ് പ്രോപ്രറ്റി മാനെജ്‌മെന്റിന് മോന്‍സി കുര്യാക്കോസിനെയും ,ഓണം പ്രോഗ്രാംകണ്‍വീനര്‍ രേഷ്മാ വിനോദിനെയം ആദരിച്ചു.
മാഗ് ഏര്‍പ്പെടുത്തിയ കര്‍ഷകശ്രീ അവാര്‍ഡുകള്‍ ജോര്‍ജ് ഈശൊ, കുര്യന്‍ തോമസ് ,സൈമണ്‍ ലൂക്ക്,റോബി ഫിലിപ്പ് എന്നിവര്‍ക്ക് ലഭിച്ചു.


ഒരു പകല്‍ മുഴുവന്‍ നീണ്ട് നിന്ന പരിപാടികള്‍ കലാ സ്‌നേഹികള്‍ പൂര്‍ണ്ണമായി ആസ്വദിച്ചു..അവതാരകരായി രേഷ്മാ വിനോദ്,ഡോ.സുബിന്‍ ബാലകൃഷ്ണന്‍,അമ്പിളി ആന്റണി എന്നിവര്‍ തിളങ്ങി നിന്നു.മാഗ് ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം,ജീവന്‍ സൈമണ്‍,ജിന്‍സ് മാത്യു,ബിജു ശിവന്‍ ,സാജന്‍ ജോണ്‍,ബെനിജാ ചെറു,ഡെനീസ് മാത്യു,മൈക്കിള്‍ ജോയി എന്നിവരൊടെപ്പം വിപുലമായ മാഗ് വോളണ്ടിയെഴ്സ് ഗ്രൂപ്പും ഓണാഘോഷ പരിപാടികള്‍ വിജയിപ്പിക്കാവാന്‍ പ്രവര്‍ത്തിച്ചു.

MAG’s Mega Onam in Houston made history, becoming a spectacular celebration steeped in the authentic spirit of Kerala.

Share Email
Top