ഷാജി രാമപുരം
ഡാലസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) പതിനെട്ടാമത് നാഷണല്‍ കോണ്‍ഫറന്‍സിന് ഇന്ന് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ (11550 Luna Road, Farmers Branch TX 75234) ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ.എബ്രഹാം മാര്‍ പൗലോസ് തിരിതെളിച്ച് ഉത്ഘാടനം നിര്‍വഹിക്കും.
പ്രശസ്ത വേദപണ്ഡിതന്‍ റവ.ഡോ.മോത്തി വര്‍ക്കി, കണ്‍വെന്‍ഷന്‍ പ്രഭാഷകന്‍ ഡോ.വിനോ ജോണ്‍ ഡാനിയേല്‍, റവ.ജോസി ജോസഫ്, റവ. ആശിഷ് തോമസ് എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കും.
ഇന്ന് വൈകിട്ട് 5 മണിക്ക് തുടക്കം കുറിക്കുന്ന നാഷണല്‍ സമ്മേളനത്തില്‍ ഭദ്രാസനത്തിന്റെ വിവിധ മേഖലകളില്‍ നിന്നായി 700-ല്‍ പരം അംഗങ്ങള്‍ സംബന്ധിക്കും എന്ന് ചുമതലക്കാര്‍ അറിയിച്ചു.
റവ. റോബിന്‍ വര്‍ഗീസ് (ചെയര്‍മാന്‍),ഭദ്രാസന ഇടവക മിഷന്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഗായക സംഘം ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.
ട്രാന്‍സ്‌പോര്‍ട്ടേഷന്‍: റവ.കെ.എം മാത്യു (ചെയര്‍മാന്‍), സജി ജോര്‍ജ്, ഗീവര്‍ഗീസ് ജോസഫ്, ജോര്‍ജ് മാത്യു, ടോം ഫിലിപ്പ്, എബ്രഹാം മാത്യു. അക്കോമോഡേഷന്‍ റവ.റോബിന്‍ വര്‍ഗീസ് (ചെയര്‍മാന്‍), ഈശോ മാളിയേക്കല്‍ (കണ്‍വീനര്‍), അലക്‌സ് ഈശോ,ജോജി ജോര്‍ജ്,റെയ്ച്ചല്‍ ഡാനിയേല്‍ എന്നിവര്‍ വിവിധ കമ്മറ്റിയുടെ ഭാഗമായി കോണ്‍ഫറന്‍സിന് വേണ്ട നേതൃത്വം നല്‍കുന്നു.
റവ.എബ്രഹാം വി. സാംസണ്‍ (പ്രസിഡന്റ്), ഷാജി എസ്.രാമപുരം (ജനറല്‍ കണ്‍വീനര്‍), ഫിലിപ്പ് മാത്യു (കോ.കണ്‍വീനര്‍), ഡോ. സിജി ടോം ഫിലിപ്പ് (ട്രഷറാര്‍), സുമ എബ്രഹാം (അക്കൗണ്ടന്റ്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ വിവിധ കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
Mar Thoma Voluntary Evangelists’ Association Diocesan Conference begins today.

















