ഹൂസ്റ്റണ്‍: മിഷന്‍സ് ഇന്ത്യാ ഇന്റര്‍ നാഷണല്‍ ഫെലോഷിപ്പിന്റെ ആഗോള സുവിശേഷീ കരണത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള സുവിശേഷ പ്രവര്‍ത്തകരുടെ സംയുക്ത റിട്രീറ്റ് ഓഗസ്റ്റ് 28, 29, 30 തീയതികളില്‍ ടെക്‌സസിലെ പാലസ്‌തൈ നിലുള്ള ലേക്ക് വ്യൂ കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ച് (Lakeview Methodist conference center, 400 private Rd 6036, Palestine, TX 75801)നടത്തപ്പെടും.
സമ്മേളനത്തിന്റെ വിവിധ യോഗങ്ങളില്‍ മിഷ്യന്‍സ് ഇന്ത്യാ സ്ഥാപകനും, വേദപണ്ഡിതനും, സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനുമായ ബ്രദര്‍. ജോര്‍ജ്ജ് ചെറിയാന്‍, സൂസന്‍ ജോര്‍ജ്ജ് ചെറിയാന്‍, യൂത്ത് ഫോര്‍ മിഷ്യന്‍സ് ഡയറക്ടര്‍ ബ്രദര്‍. ചെറി ജോര്‍ജ്ജ് ചെറിയാന്‍ എന്നിവര്‍ വചന സന്ദേശം നല്‍കും.
അനുഗ്രഹീതമായ സമ്മേളനത്തിലേക്ക് സഭാ വ്യത്യാസമെന്യേ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
P.V.John. 214 642 9108
John Kuruvilla.281 615 7603
P.I.Varughese. 832 439 5559.
വാര്‍ത്ത: സജി പുല്ലാട്, ഹ്യൂസ്റ്റണ്‍.
Missions India International Annual Retreat from August 28 to 30.

















