വാഷിംഗടണ്‍: കണ്‍ട്രി മ്യൂസിക് ലോകത്തെ ഇതിഹാസ ഗായികയും നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോളി പാര്‍ട്ടണ്‍ 80-ാം വയസ്സില്‍ അന്തരിച്ചു.നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ പാര്‍ട്ടണ്‍, സംഗീതത്തിന് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ഡോളിവുഡ് തീം പാര്‍ക്കിലൂടെയും ശ്രദ്ധേയയായിരുന്നു. ചൊവ്വാഴ്ച നാഷ്വില്ലില്‍ വച്ചാണ് അന്ത്യം സംഭവിച്ചതെന്ന് അവരുടെ ബന്ധുക്കള്‍ അറിയിച്ചു.
പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടണറുടെ വേര്‍പാടെന്നു പ്രസ്താവനയില്‍ വ്യക്തമാക്കി. വാന്‍ഡര്‍ബില്‍റ്റ്-ഇന്‍ഗ്രാം കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കി. കാന്‍സറിനെതിരെ ധൈര്യപൂര്‍വം പോരാടിയ ശേഷമാണ് പാര്‍ട്ടണ്‍ വിടപറഞ്ഞതെന്നും പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും സംസ്‌കാരവുമായി ബന്ധപ്പെട്ട് നടത്തുകയെന്നും അറിയിച്ചു.
2025 സെപ്റ്റംബറില്‍ താന്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ചില ചികിത്സാ നടപടികള്‍ക്ക് വിധേയയാകേണ്ടിവരുമെന്നും പാര്‍ട്ടണ്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ രോഗാവസ്ഥയുടെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഡോളിവുഡ് തീം പാര്‍ക്കിന്റെ സീസണ്‍ ഉദ്ഘാടന വേളയിലും തനിക്ക് ചില ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുന്നുണ്ടെന്നും പൂര്‍ണമായി സുഖം പ്രാപിക്കാന്‍ സമയം ആവശ്യമായി വരുന്നതായും അവര്‍ പറഞ്ഞിരുന്നു.
ഭര്‍ത്താവ് കാര്‍ല്‍ ഡീന്റെ മരണവും പാര്‍ട്ടണിന്റെ ജീവിതത്തിലെ വലിയൊരു വേദനയായിരുന്നു. 2025 മാര്‍ച്ചിലായിരുന്നു ഏകദേശം 60 വര്‍ഷത്തോളം ജീവിതപങ്കാളിയായിരുന്ന കാര്‍ല്‍ ഡീന്‍ മരിച്ചത്. മരണത്തിന് വെറും പത്ത് ദിവസം മുമ്പ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡോളിവുഡിലെ പുതിയ ആകര്‍ഷണത്തിന്റെ ഉദ്ഘാടന പരിപാടിയിലെ തന്റെ നിശ്ചയിച്ചിരുന്ന സാന്നിധ്യവും അവര്‍ റദ്ദാക്കിയിരുന്നു.
ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ക്ക് ഡോളി പാര്‍ട്ടണിന്റെ വിയോഗം വലിയ നഷ്ടമാണ്. സംഗീതരംഗത്തെ അസാധാരണ സംഭാവനകള്‍ക്കൊപ്പം, കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും അവര്‍ ശ്രദ്ധേയമായിരുന്നു. ആരാധകരോട് പങ്കുവെച്ച അവസാന സന്ദേശങ്ങളിലൊന്നില്‍, ചിലപ്പോള്‍ തലകറക്കവും ശരീരത്തില്‍ ജലാംശം കുറയുന്നതും അനുഭവപ്പെടാറുണ്ടെന്ന് പാര്‍ട്ടണ്‍ പറഞ്ഞിരുന്നു. ഡോളി പാര്‍ട്ടണിന്റെ വിടവാങ്ങലോടെ കണ്‍ട്രി മ്യൂസിക് ലോകത്തെ ഒരു സുവര്‍ണ അധ്യായത്തിനാണ് തിരശ്ശീല വീണത്.
Music legend Dolly Parton has passed away.

















