swayamvara
pulimoottil

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ ഓണാഘോഷം പ്രൗഡഗംഭീരമായി

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ ഓണാഘോഷം പ്രൗഡഗംഭീരമായി

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ ഓണാഘോഷം പ്രൗഡഗംഭീരമായി നടത്തി. ഡസ്പ്‌ളയിന്‍സിലുള്ള പ്രിയറി ലേക്ക് കമ്യൂണിറ്റി സെന്ററിലായിരുന്നു ഓണാഘോഷം നടത്തിയത്.ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടെ വിശിഷ്ടാതിഥികളേയും മഹാബലി തമ്പുരാനേയും അതിരേറ്റ് ആനയിച്ചു. പ്രസിഡന്റ് വിജി നായര്‍ സ്വാഗതം ആശംസിച്ചു.

എം.ജെ സെബാസ്റ്റ്യന്‍ എംഎല്‍എ മുഖ്യാതിഥി ആയിരുന്നു. സതീശന്‍നായര്‍ മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി. പ്രസന്ന അവതരിപ്പിച്ച സോപാന സംഗീതം, മോഹിനിയാട്ടം എന്നിവ വളരെ മികവുറ്റതായിരുന്നു. ദിയാ നിതിന്റെ ഓണപ്പാട്ട്, സെറാഫിന്റെ ഡാന്‍സ്, ടീം ഡാഫോഡില്‍സിന്റെ ഡാന്‍സ്, അന്‍ജു ശ്രീകാന്ത്, ഗ്രീഷ്മ സുമേഷ് മ്യൂസിക്കല്‍ ഐറ്റം, ഓംകാരം ചിക്കാഗോയുടെ ചെണ്ടമേളം, സൗപര്‍ണിക കലാക്ഷേത്രയുടെ ഡാന്‍സ്, രാഗാപൂക്ക് ബാന്‍ഡ്, തൃശൂര്‍ പൂരത്തിന്റെ അവതരണം ഇവയെല്ലാം ഓണാഘോഷത്തിന് പകിട്ടുകൂട്ടി.

വിവിധ പരിപാടികള്‍ക്ക് അരവിന്ദ് പിളള. എംസിആര്‍ പിള്ള, സുരേഷ് ബാലചന്ദ്രന്‍, ജിതേന്ദ്ര കൈമള്‍, പ്രസന്നന്‍ പിളള, രഘുനാഥന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, രാജഗോപാലന്‍ നായര്‍, വിജയപിള്ള, ചന്ദ്രന്‍പിള്ള, ദീപക് നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മഹേഷ് കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ബിന്ധ്യാ നായര്‍ ചടങ്ങില്‍ എം.സി ആയിരുന്നു.

Nair Association of Greater Chicago’s Onam celebration was a grand affair.

Share Email
LATEST excelnclexrn
Top