ഷാര്‍ലറ്റ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) വടക്കേ അമേരിക്കന്‍ റീജിയന്റെ കീഴില്‍ ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സ് രൂപീകരിച്ചു. അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക സൂം യോഗത്തിലാണ് പുതിയ പ്രൊവിന്‍സിന്റെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പ്രൊവിന്‍സ് രൂപീകരിക്കുന്നതിന് മുന്‍കൈയെടുത്ത WMC ഗ്ലോബല്‍ OCI ഫോറം ചെയര്‍മാന്‍ സാജു തുറുത്തലിനെയും അമേരിക്ക റീജിയന്‍ പ്രസിഡന്റ് ബ്ലെസണ്‍ മണ്ണിലിനെയും WMC ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അഭിനന്ദിച്ചു.

പ്രൊവിന്‍സ് രൂപീകരണത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച് നിര്‍ണായക നേതൃത്വം നല്‍കിയ സാജു തുറുത്തലിനെ ചടങ്ങില്‍ പ്രത്യേകം അനുമോദിച്ചു. അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനവും മികച്ച ഏകോപനവുമാണ് പുതിയ പ്രൊവിന്‍സ് യാഥാര്‍ഥ്യമാകാന്‍ വഴിയൊരുക്കിയതെന്ന് യോഗം വിലയിരുത്തി.
അമേരിക്ക റീജിയനില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിലും പുതിയ പ്രൊവിന്‍സുകള്‍ രൂപീകരിക്കുന്നതിലും നേതൃത്വം നല്‍കുന്ന റീജിയന്‍ പ്രസിഡന്റ് ബ്ലെസണ്‍ മണ്ണിലിനെയും WMC ഗ്ലോബല്‍ നേതൃത്വം അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അമേരിക്ക റീജിയന്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചുവരികയാണെന്നും പുതിയ പ്രൊവിന്‍സുകളുടെ രൂപീകരണത്തിലൂടെ സംഘടന കൂടുതല്‍ ശക്തിപ്പെടുകയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ WMC ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വേല്യത്ത്, ഗ്ലോബല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ അമേരിക്കന്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല റെജി, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ റെജി, ഗ്ലോബല്‍ OCI ഫോറം ചെയര്‍മാന്‍ സാജു തുറുത്തേല്‍ എന്നിവര്‍ പങ്കെടുത്തു.
മിഡില്‍ ഈസ്റ്റ് ഫോറം ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, പ്രസിഡന്റ് സുധീര്‍ സുബ്രഹ്മണ്യന്‍, ദുബായ് പ്രൊവിന്‍സ് സെക്രട്ടറി റെജി ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ബ്ലെസണ്‍ മണ്ണില്‍, ചെയര്‍മാന്‍ ഡോ. ഷിബു സാമുവല്‍, സെക്രട്ടറി മഞ്ജു നീലിവീട്ടില്‍, ട്രഷറര്‍ മോഹന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സിന് തുടക്കമായത്.
ഗ്രേറ്റര്‍ ഷാര്‍ലറ്റ് പ്രൊവിന്‍സ് ഭാരവാഹികള്‍
- ഷാജി പീറ്റര്‍ – ചെയര്‍മാന്‍
- എല്‍ഡോ പോള്‍ – പ്രസിഡന്റ്
- സിബി ജേക്കബ് – സെക്രട്ടറി
- ഷിബി വര്‍ഗീസ് – ട്രഷറര്‍
- ലീലമ്മ ജോസ്മാനി – വൈസ് പ്രസിഡന്റ് (അഡ്മിന്‍)
- ഗ്രേസി ജോസഫ് – വൈസ് പ്രസിഡന്റ് (ഓര്‍ഗനൈസേഷന്‍)
- രാജിത് കാക്കുന്നത്ത് – വൈസ് ചെയര്‍
- പീറ്റര്‍ കോരത്ത് – ആര്‍ട്‌സ് & കള്‍ച്ചറല്‍ ഫോറം
- രഞ്ജിത് ഗോപാലന്‍ – ജോയിന്റ് ട്രഷറര്‍
- ബോബി ജോണ്‍ – ജോയിന്റ് സെക്രട്ടറി
- സീന ടോമി – വിമന്‍സ് ഫോറം ചെയര്‍
- ടാഷ പോള്‍ – യൂത്ത് ഫോറം
- അന്നു ജോസ് – IT & മീഡിയ ഫോറം
- ആഗ്‌നസ് ജേക്കബ് – യൂത്ത് ഫോറം
- ജോര്‍ജ് മണി – കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്
- ജോര്‍ജ് ജോസഫ് – കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്
- ലാല്‍സന്‍ ജോണ്‍ – കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്
- പ്രിയ വര്‍ഗീസ് – വിമന്‍സ് ഫോറം സെക്രട്ടറി
പുതിയ പ്രൊവിന്‍സ് രൂപീകരണം വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തെ കൂടുതല്‍ ശക്തമായി ഏകോപിപ്പിക്കുന്നതിനും സാമൂഹിക, സാംസ്‌കാരിക, വനിതാ, യുവജന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും വഴിയൊരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ WMCയുടെ അമേരിക്കയിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും വ്യാപ്തിയും ലഭിക്കുമെന്ന പ്രതീക്ഷയും യോഗം പങ്കുവച്ചു.
New Province for World Malayali Council in North America Region; Greater Charlotte Province Launched

















