swayamvara
pulimoottil

കാന്‍ ഓണത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് ”പായസപെരുമ”

കാന്‍ ഓണത്തിന്റെ നാന്ദി കുറിച്ചുകൊണ്ട് ”പായസപെരുമ”

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് കേരള അസോസ്സിയേഷന്‍ ഓഫ് നാഷ്വില്‍ (കാന്‍) അതിന്റെ അംഗങ്ങള്‍ക്ക് വേണ്ടി തനതായ പായസ മത്സരം സംഘടിപ്പിച്ചു. രുചിമധുരവും വര്‍ണ്ണാഭവുമയ പായസങ്ങളുടെ പ്രദര്‍ശനവും മത്സരവും നാഷ്വില്‍ മലയാളികള്‍ക്ക് ഒരു പുതുമയേറിയ അനുഭവമായിത്തീര്‍ന്നു. നാഷ്വില്‍ നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റിനിയല്‍ പാര്‍ക്കിലായിരുന്ന് കാന്‍ അംഗങ്ങളുടെ ഒത്തുകൂടല്‍. കാന്‍ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ ശ്രീഷ അനീഷ്, കോ-ചെയര്‍ ആശ പത്യാരി എന്നിവര്‍ പായസപെരുമക്ക് നേതൃത്വം നല്കി. ഒട്ടേറെ കാന്‍ അംഗങ്ങളോടൊപ്പം കാന്‍ വൈസ് പ്രസിഡണ്ട് സുശീല സോമരാജന്‍, സെക്രട്ടറി സുജിത് പിള്ള, ജോയിന്റ് ട്രഷറര്‍ നിജില്‍ ഉണ്ണിയാന്‍, ഇന്ത്യന്‍ അസോസ്സിയേഷന്‍ ഓഫ് നാഷ്വില്‍ (കഅച)) മുന്‍ പ്രസിഡണ്ട് ആദര്‍ശ് രവിന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.

കാന്‍ ഓണാഘോഷം ആഗസ്റ്റ് 22 ശനിയാഴ്ച്ച

കാനിന്റെ ”ഓണം മഹോത്സവം 2026” ആഗസ്റ്റ് 22 ശനിയഴ്ച്ച മര്‍ഫീസ്ബറൊ പാറ്റേഴ്‌സണ്‍ പാര്‍ക്കിലെ വിശാലമായ ജിമിനേഷ്യത്തിലും വാഷിങ്ങ്ടണ്‍ ഓഡിറ്റോറിയത്തിലുമയ പുര്‍വാധികം ഉത്സവപൊലിമയോടെ സംഘടിപ്പിക്കും. വാഴയിലയില്‍ വിളമ്പുന്ന വിഭവ സമൃദ്ധമായ സദ്യ, ചെണ്ടമേളവും മാവേലിയും വാമനനും പുലിക്കളിയും താലപ്പൊലിയും ചേര്‍ന്ന ഘോഷയാത്ര, അതിനുശേഷം കാന്‍ അംഗങ്ങളുടെ ശ്രവ്യ-നയന മനോഹരമായ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. മുഖ്യാതിഥിയായി സുപ്രസിദ്ധ പാട്ടുകാരനും സംഗീതസംവിധായകനുമായ ഫ്രാങ്കോ സൈമണ്‍ പങ്കെടുക്കും. ഓണാം മഹോത്സവം 2026 വിജയപ്പിക്കുന്നതിനുവേണ്ടി കാന്‍ ഭരണസമിതിയുടേയും വളണ്ടിയര്‍മാരുടേയും നേതൃത്വത്തില്‍ അണിയ പ്രവര്‍ത്തനങ്ങള്‍ സജിവമായി നടന്നുവരികയാണെന്ന് കാന്‍ പ്രസിഡണ്ട് ശങ്കര്‍ മന അറിയിച്ചു.

‘Payasaperuma’ heralds the start of the Onam celebrations.

Share Email
Top