swayamvara
pulimoottil

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലിലേക്ക് ഷെലിന്‍ അന്ന ജോണ്‍ വര്‍ഗീസ് തിരഞ്ഞെടുക്കപ്പെട്ടു

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലിലേക്ക് ഷെലിന്‍ അന്ന ജോണ്‍ വര്‍ഗീസ് തിരഞ്ഞെടുക്കപ്പെട്ടു

സജി പുല്ലാട്

ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമോന്നത ഭരണസമിതിയായ സഭാ കൗണ്‍സിലിലേക്ക് നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നും ഷെലിന്‍ അന്ന ജോണ്‍ വര്‍ഗീസ് തെരഞ്ഞെടുക്കപ്പെട്ടു.

ഹൂസ്റ്റണ്‍ സെന്റ്.തോമസ് മാര്‍ത്തോമ്മാ ഇടവകാംഗവും, മണ്ഡലാംഗവുമായ ഷെലിന്‍ വര്‍ഗീസിന്റെ തിരഞ്ഞെടുപ്പ് നോര്‍ത്ത് അമേരിക്കയിലെ മാര്‍ത്തോമ്മാ സഭാംഗങ്ങള്‍ക്ക് അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.ഷെലിന്‍ അന്ന ജോണ്‍ വര്‍ഗീസിനെ കൂടാതെ റവ. ബിജു പി സൈമണ്‍ (സെന്റ്.ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ന്യൂയോര്‍ക്ക്), ഡോ. ഈപ്പന്‍ ഡാനിയേല്‍ ( ക്രിസ്റ്റോസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഫിലഡല്‍ഫിയ)എന്നിവരാണ് മറ്റ് തെരഞ്ഞെടുക്കപ്പെട്ടവര്‍.

സഭയുടെ ആത്മീയ ശുശ്രൂഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും,ഭരണ കാര്യങ്ങളിലും മുഖ്യ പങ്കു വഹിക്കുന്നതുമായ പരമോന്നത സമിതിയാണ് സഭാ കൗണ്‍സില്‍.
ഷെലിന്‍ വര്‍ഗീസിന്റെ ഇടവകയിലും സഭാ പ്രവര്‍ത്തനങ്ങളിലും ഉള്ള ആത്മാര്‍ത്ഥമായ സേവനത്തിന്റെ അംഗീകാരമാണിതെന്നും നോര്‍ത്ത് അമേരിക്കന്‍ വിശ്വാസ സമൂഹത്തിന്റെ സഹായത്താല്‍ വോട്ട് നേടി വിജയിയായതില്‍ സന്തോഷവും, അഭിനന്ദനങ്ങളും ഒപ്പം പ്രാര്‍ത്ഥനയും നേരുന്നതായി ഇടവക വികാരി റവ. ഗീവര്‍ഗീസ് കൊച്ചുമ്മന്‍, വൈസ് പ്രസിഡണ്ട് ഡോ. ജോണ്‍ എബ്രഹാം, സെക്രട്ടറി സിസി ജോണ്‍സണ്‍, ട്രഷറര്‍ സാം വര്‍ഗീസ് എന്നിവര്‍ സംയുക്തമായി അറിയിച്ചു.

തന്റെ വിജയത്തില്‍ അതീവ സന്തോഷവതിയാണെന്നും വോട്ട് നല്‍കി വിജയിപ്പിച്ച നോര്‍ത്ത് അമേരിക്കയിലുള്ള എല്ലാ മാര്‍ത്തോമ്മാ മണ്ഡലാംഗങ്ങളോടും ഷെലിന്‍ നന്ദി അറിയിക്കുകയും ചെയ്തു. ഷെലിന്‍ അന്ന ജോണ്‍ വര്‍ഗീസ് എക്‌സോണ്‍-മോബില്‍ കമ്പനിയുടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മാനേജ്‌മെന്റില്‍ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്നു.
ഭര്‍ത്താവ് ജതീഷ് വര്‍ഗീസ്( Director,Applexus),മക്കള്‍ ജെയ്തന്‍ ,റാഹേല്‍,യോവാന്‍ എന്നിവര്‍ അതീവ സന്തോഷത്തോടെ പൂര്‍ണ്ണ പിന്തുണയമായി ഒപ്പമുണ്ട്.

Shelin Anna John Varghese has been elected to the Mar Thoma Church Council.

Share Email
LATEST excelnclexrn
Top