ഹ്യുസ്റ്റന്‍: ഫൊക്കാനയുടെ സംഘടനാ ശക്തി വളര്‍ത്തുകയാണ് തന്റെ ജീവിതലക്ഷ്യങ്ങളില്‍ ഒന്നെന്നും അതിനായി എന്നും പോരാടിയിട്ടുണ്ടെന്നും ഫൊക്കാന പ്രസിഡന്റ്ഫിലിപ്പോസ് ഫിലിപ്പ് ഹ്യുസ്റ്റണില്‍ പ്രസ്താവിച്ചു. ഹ്യുസ്റ്റണിലെ ഫൊക്കാനഅനുഭാവികളും , ടീം ഇന്റഗ്രിറ്റിയുടെ പ്രവത്തകരും സ്വീകരണത്തില്‍പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്റെ ഫൊക്കാനയിലെ പ്രവര്‍ത്തന കാലം മുഴുവന്‍സംഘടനയുടെ ചെറിയ സ്ഥാനങ്ങള്‍ മുതല്‍ പ്രവര്‍ത്തിക്കുന്നതാണ് എന്നും തന്റെ നേതൃത്വത്തില്‍ഏഴോളം കേസുകളില്‍ ഫൊക്കാനയുടെ വാദം നിരവധി കോടതികളില്‍ എത്തിക്കുവാനും എല്ലാ കേസുകളിലും ഫൊക്കാനയെ വിജയിപ്പിക്കാനും കഴിഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നേ എതിര്‍ സ്ഥാനാര്‍ഥി പല പ്രാവശ്യം ഫൊക്കാനയ്‌ക്കെതിരേ കേസ് കൊടുത്ത ആളായതുകൊണ്ട് എന്തു കൊണ്ടും ഫൊക്കാന പ്രസിഡന്റ്സ്ഥാനാര്‍ത്തിയാക്കാന്‍ താന്‍ യോഗ്യനാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു .

ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന സന്തോഷ് നായര്‍ (ചിക്കാഗോ
) അസ്സോസിസേയറ്റ് ട്രഷറര്‍ സ്ഥാനാര്‍ഥി അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്) ഫൊക്കാന ഓഡിറ്റര്‍ സ്ഥാനത്തേയക്ക് വരാന്‍ പോകുന്ന ജോണ്‍ ജോസഫ് ,ടെക്‌സസ് റീജിയണ്‍ വൈസ് പ്രസിഡന്റ്
സ്ഥാനാര്‍ഥി റെജി കുര്യന്‍ എന്നിവര്‍ തങ്ങളുടെ ഫൊക്കാനയിലെയുംസമൂഹത്തിലെയും പ്രവര്‍ത്തന പരിചയങ്ങളും , ഫൊക്കാനയുടെ ഭാവിയെക്കുറിച്ചുള്ള
കാഴ്ചപ്പാടുകളും വിശദീകരിച്ചു പ്രസംഗിച്ചു.

ടീം ഇന്റഗ്രിറ്റിയുടെ മാനിഫെസ്റ്റോ മുന്‍ ഫൊക്കാന പ്രസിഡന്റ് ജികെ പിള്ളയ്ക്ക്
സ്ഥാനാര്‍ത്ഥികള്‍ ചേര്‍ന്ന് നല്‍കിയത് സ്വീകരിച്ചു കൊണ്ട് അദ്ദേഹം അനുഗ്രഹ പ്രഭാഷണം
നടത്തി . ഫോര്‍ട്ട്‌ബെന്‍ഡ്കൗണ്ടി ഡിസ്ട്രിക്ട്‌കോര്‍ട്ട്ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ മുഖ്യ
പ്രഭാഷണം നടത്തി .

തുടര്‍ന്ന്‌ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി പോലീസ്‌ക്യാപ്റ്റന്‍ മനോജ് പൂപ്പാറ ,മലയാളീ അസോസിേയഷന്‍ ഓഫ്‌ഗ്രെയ്റ്റര്‍ ഹ്യുസ്റ്റന്‍ (മാഗ് ) പ്രസിഡന്റ് റോയ് മാത്യു. ഐ പി സി എന്‍എന്‍ ദേശീയ സെക്രട്ടറി അനില്‍ ആറന്മുള , മാഗ് മുന്‍ പ്രസിഡന്റുമാരായ എബ്രഹാം ഈപ്പന്‍ ,തോമസ് ചെറുകര, വിനോദ് വാസുദേവന്‍, ,ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്റ് മലയാളീകമ്മ്യുണിറ്റിയുടെ മുന്‍ പ്രസിഡന്റ് സന്തോഷ് ഐപ്പ് ,ഒരുമ മുന്‍ പ്രസിഡന്റ് ജിന്‍സ്മാത്യു ,ഹ്യുസ്റ്റന്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഷീല ചെറു എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി .മില്‍ട്ട മാത്യു എം സി യായി ചടങ്ങുകള്‍ നിയന്ത്രിച്ചു . ഫൊക്കാനവാഷിങ്ടണ്‍ റീജിയന്‍ മുന്‍ ആര്‍ . വി . പി. എറിക്മാത്യു സ്വാഗതവും ആന്‍ഡ്രൂസ്േജക്കബ്നന്ദി പ്രകാശനവും നടത്തി .
Strengthening the organization is my life’s goal: Philippos PhilipFOKANA Presidential Candidate















