Caritas hospital

മിനിയാപൊളിസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ സാങ്കേതിക തകരാര്‍; 10 സംസ്ഥാനങ്ങളിലെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

മിനിയാപൊളിസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ സാങ്കേതിക തകരാര്‍; 10 സംസ്ഥാനങ്ങളിലെ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തില്‍ ഉണ്ടായ താല്‍ക്കാലിക സാങ്കേതിക തകരാറിനെ തുടര്‍ന്ന് മിഡ്വെസ്റ്റ് മേഖലയിലെ നിരവധി സംസ്ഥാനങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച മണിക്കൂറുകളോളം തടസ്സപ്പെട്ടു. മിനസോട്ട ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിലത്തിറക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയോ ചെയ്തതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) അറിയിച്ചു.

തകരാര്‍ റഡാറിനെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) സംവിധാനങ്ങളെയും ബാധിച്ചതായാണ റിപ്പോര്‍ട്ട്. . പിന്നീട് സംവിധാനങ്ങള്‍ സാധാരണ നിലയിലായെങ്കിലും നിരവധി വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ വൈകി. മിനിയാപൊളിസ്‌സെന്റ് പോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലല്ല, മറിച്ച് ഏകദേശം 3.3 ലക്ഷം ചതുരശ്ര മൈല്‍ വിസ്തൃതിയിലുള്ള വ്യോമഗതാഗതം നിയന്ത്രിക്കുന്ന പ്രധാന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ കേന്ദ്രത്തിലാണ് പ്രശ്‌നമുണ്ടായതെന്ന് എഫ്എഎ വ്യക്തമാക്കി.

മിനിയാപൊളിസ്‌സെന്റ് പോള്‍ (MSP) വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകിട്ടോടെ ശരാശരി 90 മിനിറ്റോളം വിമാനങ്ങള്‍ വൈകിയിരുന്നു. മിഷിഗണ്‍, കാന്‍സസ്, മിസൗറി, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, നെബ്രാസ്‌ക, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലും വൈകുന്നേരം വരെ സര്‍വീസ് തടസ്സം തുടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ എങ്ങനെ സംഭവിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Technical glitch at Minneapolis air traffic control center; flight services across 10 states disrupted.

Share Email
Top