swayamvara
pulimoottil

ഫൊക്കാന തിരെഞ്ഞെടുപ്പില്‍ വന്‍ വിജയവും ശക്തമായ പ്രാതിനിധ്യവും ഉറപ്പിച്ച് ടെക്‌സസ് റീജിയന്‍

ഫൊക്കാന തിരെഞ്ഞെടുപ്പില്‍ വന്‍ വിജയവും ശക്തമായ പ്രാതിനിധ്യവും ഉറപ്പിച്ച് ടെക്‌സസ് റീജിയന്‍

ഹ്യൂസ്റ്റണ്‍: ഫിലാഡല്‍ഫിയ കല്‍ഹാരി റിസോര്‍ട്ടില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ ശക്തമായ പങ്കാളിത്തം കാഴ്ചവെച്ചു ടെക്‌സാസ് റീജിയന്‍. മുന്‍ ഫൊക്കാന പ്രസിഡണ്ട് ജി കെ പിള്ള, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ രഞ്ജിത് പിള്ള, രജി കുര്യന്‍, എറിക് മാത്യു, സന്തോഷ് ഐപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നാല്പതോളം പേരാണ് റീജിയണിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചയ്തു ഫൊക്കാന കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

അവിടെ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആര്‍ വി പി ആയി റജി കുര്യന്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തപ്പോള്‍ ഓഡിറ്റര്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയ ജോണ്‍ ജേക്കബ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തന്റെ തൊട്ടടുത്ത സ്ഥാനാര്‍ഥിയെക്കാള്‍ 22 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റീജിയണല്‍ വൈസ് പ്രസിഡന്റായി റജി കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രവര്‍ത്തനങ്ങളിലും വരും ഫൊക്കാന കണ്‍വെന്‍ഷനുകളിലും ടെക്‌സാസ് റീജിയന്‍ ശക്തമായി നിലകൊള്ളുമെന്നു റെജി കുര്യനും ജോണ്‍ ജേക്കബും പ്രസ്താവിച്ചു. തങ്ങളെ വിജയിപ്പിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദിയും അവര്‍ രേഖപ്പെടുത്തി.

Texas Region Secures Resounding Victory and Strong Representation in FOKANA Elections

Share Email
Top