swayamvara
pulimoottil

വിശ്വാസത്തിന്റെ പുതിയ സന്ദേശവുമായി 639-ാമത് ഇന്റര്‍ നാഷണല്‍ പ്രയര്‍ ഓണ്‍ലൈന്‍ ആത്മീയ സംഗമം സമാപിച്ചു

വിശ്വാസത്തിന്റെ പുതിയ സന്ദേശവുമായി 639-ാമത് ഇന്റര്‍ നാഷണല്‍ പ്രയര്‍ ഓണ്‍ലൈന്‍ ആത്മീയ സംഗമം സമാപിച്ചു

ചിക്കാഗോ : ഐപിഎല്ലിന്റെ 639-ാമത് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ യോഗം നടത്തി. കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനായുള്ള ഒരുക്കങ്ങളെയും ആത്മീയ ചൈതന്യത്തെയും കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് നടന്ന ഈ യോഗത്തിലെ ശുശ്രൂഷകള്‍ക്കും സന്ദേശത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു.

പ്രാര്‍ത്ഥനാ യോഗത്തിന് സി. വി. സാമുവല്‍ (ഡെട്രോയ്റ്റ്, മിഷിഗണ്‍) സ്വാഗതവും ആമുഖവും നല്‍കി. തുടര്‍ന്ന് നടന്ന റവ ഡോ ജോണ്‍ ടി മാത്യുവിന്റെ (കാനഡ) പ്രാരംഭ പ്രാര്‍ത്ഥനക്കു ശേഷം ഡോ. അന്ന്യമ്മ സാധു (ചിക്കാഗോ, ഇല്ലിനോയിസ്) മത്തായി 24:32-44 വേദഭാഗം വായിച്ചു.

യോഗത്തില്‍ ഡോ. മാത്യൂസ് സാധു (ചിക്കാഗോ, ഇല്ലിനോയിസ്) സന്ദേശം നല്‍കി. വാക്കുകളേക്കാള്‍ ഉപരിയായി ഓരോ വിശ്വാസിയുടെയും വ്യക്തിജീവിതം ക്രിസ്തുവിന്റെ ശക്തമായ സാക്ഷ്യമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കാണാത്ത കാര്യങ്ങളെക്കുറിച്ച് ദിവ്യ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ യാതൊരു ആധുനിക സൗകര്യങ്ങളുമില്ലാതെ വര്‍ഷങ്ങളോളം പെട്ടകം നിര്‍മ്മിച്ച് നോഹ നല്‍കിയ മാതൃക പ്രതിസന്ധികളെ വകവെക്കാതെ ദൈവവചനത്തിന് പൂര്‍ണ്ണമായി കീഴ്പെടാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ നിറവേറാന്‍ വൈകിയാലും സാഹചര്യങ്ങള്‍ പ്രതികൂലമായാലും ക്ഷമയോടെ വിശ്വാസം കൈവിടാതെ കാത്തിരിക്കേണ്ടതിന്റെ പ്രാധാന്യം അബ്രഹാമിന്റെ മാതൃകയിലൂടെ അദ്ദേഹം വ്യക്തമാക്കി. ചിന്തകള്‍, മനോഭാവങ്ങള്‍, കുടുംബജീവിതം, തൊഴിലിടങ്ങളിലെ പെരുമാറ്റം എന്നിവയിലൂടെ ക്രിസ്തുവിന്റെ സ്‌നേഹം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും, ‘കര്‍ത്താവ് വീണ്ടും വരും’ എന്ന വാഗ്ദാനത്തില്‍ ഉറച്ചുനിന്ന് ജാഗരൂകരായി വിശുദ്ധിയോടും സ്‌നേഹത്തോടും കൂടി ഒരുങ്ങണമെന്നും സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

തുടര്‍ന്ന് നടന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ജോസഫ് ടി. ജോര്‍ജ് (രാജു) (ഹൂസ്റ്റണ്‍, ടെക്‌സസ്) നേതൃത്വം നല്‍കി. ടി. എ. മാത്യു (ഹൂസ്റ്റണ്‍, ടെക്‌സസ്) കൃതജ്ഞത രേഖപ്പെടുത്തുകയും അറിയിപ്പുകള്‍ നല്‍കുകയും ചെയ്തു. റവ. ജോണ്‍സണ്‍ വര്‍ഗീസ് (വാക്കേഗന്‍, ഇല്ലിനോയിസ്) സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും നിര്‍വഹിച്ചു. ഷിജു ജോര്‍ജ് (ഹൂസ്റ്റണ്‍), ജോസഫ് ടി. ജോര്‍ജ് (രാജു, ഹൂസ്റ്റണ്‍) എന്നിവര്‍ യോഗത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി.

അടുത്ത ആഴ്ചയിലെ 640-ാമത് സെഷന്‍ പ്രാര്‍ത്ഥനാ യോഗം 2026 ഓഗസ്റ്റ് 18, ചൊവ്വാഴ്ച നടക്കും. അന്നത്തെ യോഗത്തില്‍ പാസ്റ്റര്‍ അലക്‌സാണ്ടര്‍ തോമസ് (അറ്റ്‌ലാന്റ) ദൈവസന്ദേശം നല്‍കുന്നതും, തോമസ് ജോണ്‍ (രാജു) (അറ്റ്‌ലാന്റ, ജോര്‍ജിയ) മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതുമാണ്.

The 639th International Prayer Online spiritual gathering concluded with a new message of faith.

Share Email
Top