swayamvara
pulimoottil

കാനഡയ്ക്ക് അമേരിക്കന്‍ സംസ്ഥാനമാകാതെ അതിന്റെ നേട്ടങ്ങള്‍ വേണമെന്ന് ട്രംപ്: വ്യാപാര തര്‍ക്കം രൂക്ഷം

കാനഡയ്ക്ക് അമേരിക്കന്‍ സംസ്ഥാനമാകാതെ അതിന്റെ നേട്ടങ്ങള്‍ വേണമെന്ന് ട്രംപ്: വ്യാപാര തര്‍ക്കം രൂക്ഷം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ് ഡൊണാള്‍ഡ് ട്രംപ് കാനഡയെ വിമര്‍ശിച്ച് രംഗത്ത്. അമേരിക്കന്‍ സംസ്ഥാനമാകാതെ തന്നെ ഒരു സംസ്ഥാനത്തിനുള്ള നേട്ടങ്ങള്‍ കാനഡ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഞായറാഴ്ച രാവിലെ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് പരാമര്‍ശം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.

അമേരിക്കന്‍ കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് കാനഡ വര്‍ഷങ്ങളായി വന്‍തോതില്‍ തീരുവ ചുമത്തുന്നുവെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയോട് കനേഡിയന്‍ സര്‍ക്കാര്‍ ഉടന്‍ പ്രതികരിച്ചിട്ടില്ല. 2025-ല്‍ രണ്ടാം തവണ അധികാരത്തിലെത്തിയതുമുതല്‍ കാനഡയെ അമേരിക്കയുടെ 51-ാമത് സംസ്ഥാനമാക്കണമെന്ന ആശയം ട്രംപ് പലതവണ പരാമര്‍ശിച്ചിട്ടുണ്ട്.

വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ശനിയാഴ്ച മുതല്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങളുടെ ഒരു വിഭാഗത്തിന് 50 ശതമാനം അമേരിക്കന്‍ തീരുവ പ്രാബല്യത്തില്‍ വന്നു. ദീര്‍ഘനാളായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധാരണയിലെത്താന്‍ കഴിയാതെ വന്നത്. പുതിയ തീരുവകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ കൂടുതല്‍ സമ്മര്‍ദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കന്‍ ഭരണകൂടം മുന്നോട്ടുവച്ച ചില ആവശ്യങ്ങള്‍ അംഗീകരിക്കാ നാകാത്ത തായിരുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനുള്ള കാനഡയുടെ കഴിവിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും അമേരിക്ക മുന്നോട്ടുവച്ചതായി കാര്‍ണി വ്യക്തമാക്കി. ”അവര്‍ ആവശ്യപ്പെട്ടത് കൂടുതലും വാഗ്ദാനം ചെയ്തത് കുറവുമായിരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്കന്‍ തീരുവയ്ക്ക് മറുപടിയായി സെപ്റ്റംബര്‍ 8 മുതല്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തുല്യമായ, ”ഡോളറിന് ഡോളര്‍” അടിസ്ഥാനത്തിലുള്ള തീരുവ ഏര്‍പ്പെടുത്തുമെന്ന് കാര്‍ണി പ്രഖ്യാപിച്ചു. പുതിയ നടപടികള്‍ ഇരു രാജ്യങ്ങളുടെയും വ്യാപാരബന്ധം കൂടുതല്‍ വഷളാക്കാനുള്ള സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം, ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് വഴിയുണ്ടാകുമോ എന്നതിലാണ് ഇനി അന്താരാഷ്ട്ര വ്യാപാരലോകത്തിന്റെ ശ്രദ്ധ.

Trump says Canada wants the benefits of being a US state without actually becoming one; trade dispute intensifies.

Share Email
LATEST excelnclexrn
Top