swayamvara
pulimoottil

ഇന്ത്യയുടെ എഫ്‌സിആര്‍എ ഭേതഗതി നിയമത്തിനെതിരേ  ട്രംപ് അനുകൂല എം.പി രംഗത്ത്

ഇന്ത്യയുടെ എഫ്‌സിആര്‍എ ഭേതഗതി നിയമത്തിനെതിരേ  ട്രംപ് അനുകൂല എം.പി രംഗത്ത്

വാഷിംഗ്ടണ്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന എഫ്‌സിആര്‍എ ഭേതഗതി നിയമത്തിനെതിരേ അമേരിക്കന്‍ എംപി രംഗത്ത്. വിദേശത്തുനിന്നും എന്‍ജിഒകള്‍, ട്രസ്റ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍, മതസംഘടനകള്‍ എന്നിവയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായം നിയന്ത്രിക്കുന്ന വിദേശ സംഭാവന (നിയന്ത്രണ) നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തി നെതിരെയാണ്  അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം റൈലി മൂര്‍ രംഗത്തെ ത്തിയത്. . നിര്‍ദിഷ്ട ഭേദഗതികള്‍ ഇന്ത്യ-അമേരി ക്ക ഉഭയകക്ഷി ബന്ധത്തില്‍ ആശങ്കയു ണ്ടാക്കു മെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

വെസ്റ്റ് വിര്‍ജീനിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ എംപിയും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാര്‍ട്ടി നേതാക്കളിലൊരാളുമായ റൈലി മൂര്‍, ഭേദഗതി നിയമം സര്‍ക്കാര്‍ പള്ളികളുടെയും മതപരമായ ചാരിറ്റി സ്ഥാപനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ വഴിയൊരു ക്കുമെന്നാ ണ് ആരോപിച്ചത്. ഇത് ക്രൈസ്തവര്‍ക്കെതിരായ നീക്കമാണെന്നും അദ്ദേഹം എക്‌സിലെ എക്‌സ്  കുറിപ്പില്‍ വിമര്‍ശിച്ചു.

വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബില്‍ 2026 പ്രകാരം, ഒരു സംഘടനയുടെ എഫ്സിആര്‍ എ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ പുതുക്കാതെ കാലഹരണപ്പെടുകയോ ചെയ്താല്‍, ആ സ്ഥാപനത്തിന് ലഭിച്ച വിദേശ ഫണ്ടും അതുപയോ ഗിച്ച് സൃഷ്ടിച്ച ആസ്തികളും നിയന്ത്രിക്കാന്‍ ‘ഡെസിഗ്‌നേറ്റഡ് അതോറിറ്റി’ എന്ന പ്രത്യേക സംവിധാനത്തെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാ രിന് അധികാരം നല്‍കുന്നതാണ് പ്രധാന വ്യവസ്ഥ.

നിയമലംഘനത്തിന് നിലവിലുള്ള പരമാവധി അഞ്ച് വര്‍ഷത്തെ തടവുശിക്ഷ ഒരു വര്‍ഷമായി കുറയ്ക്കുന്നതും ഭേദഗതി ബില്ലിലെ മറ്റൊരു പ്രധാന നിര്‍ദേശമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന് അടുത്താഴ്ച ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കാനാണ് സാധ്യത.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2019 മുതല്‍ 2022 വരെ 13,520 സംഘടനകള്‍ക്ക് വിദേശത്തുനിന്ന് 55,741 കോടി രൂപയുടെ സംഭാവന ലഭിച്ചു. 2026 ജൂലൈ 15 വരെയുള്ള എഫ്സിആര്‍എ പോര്‍ട്ടല്‍ വിവരങ്ങള്‍ അനുസരിച്ച്, നിലവില്‍ 14,449 സജീവ എഫ്സിആര്‍എ രജിസ്‌ട്രേഷനുകളാണുള്ളത്. 22,498 രജിസ്‌ട്രേഷനുകള്‍ റദ്ദാക്കപ്പെട്ടതും 15,212 രജിസ്‌ട്രേഷനുകള്‍ കാലഹരണപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്.

 US lawmaker has raised concern over New Delhi’s proposed amendments to Indian laws governing foreign donations received by NGOs,

Share Email
LATEST excelnclexrn
More Articles
Top