swayamvara
pulimoottil

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം നല്‍കി

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വി.വി. രാജേഷിനും പി. ശ്രീകുമാറിനും ഊഷ്മള സ്വീകരണം നല്‍കി

ഹൂസ്റ്റണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷും കേരള ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി.ശ്രീകുമാറും ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രം പ്രസിഡന്റ് ഡോ. രാംദാസിന്റെ നേതൃത്വത്തില്‍ ക്ഷേത്ര ഭാര വാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് ഇരുവര്‍ക്കും ഹൃദ്യവും ഊഷ്മളവുമായ സ്വീകരണം നല്‍കി. ഹരി ശിവരാമന്‍ അതിഥികളെ സദസിനു പരിചയപ്പെടുത്തി.

പുഷ്പഹാരവും പൊന്നാടയും അണിയിച്ചാണ് വിശിഷ്ടാതിഥികളെ ആദരിച്ചത്. സന്ദര്‍ശന വേളയില്‍ ക്ഷേത്രത്തിന്റെ ആത്മീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ഷേത്ര ഭാരവാഹികള്‍ വിശദീകരിച്ചു. പ്രവാസി മലയാളികള്‍ കേരളത്തിന്റെ സംസ്‌കാരവും പാരമ്പ ര്യവും വിദേശത്ത് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അതിഥികള്‍ അഭിനന്ദിച്ചു.

ക്ഷേത്രദര്‍ശനത്തിനും സ്വീകരണച്ചടങ്ങിനും ശേഷം ക്ഷേത്രഭാരവാഹികളുമായും ഭക്തജന ങ്ങളുമായും ഇരുവരും സൗഹൃദസംഭാഷണം നടത്തുകയും ക്ഷേത്രത്തിന്റെ വിവിധ പ്രവര്‍ത്ത നങ്ങള്‍ക്ക് ആശംസകള്‍ നേര്‍ക്കുകയും ചെയ്തു. മേയര്‍ വി.വി.രാജേഷ് സദസ്യരുടെ ചോദ്യങ്ങള്‍ക്കു തിരുവനന്തപുരത്തെ വികസനപ്രവര്‍ത്തങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. വൈസ് പ്രസിഡന്റ് അജിത് നായര്‍ നന്ദി രേഖപ്പെടുത്തിയതോടെ ഈ സന്ദര്ശനവേള സമാപിച്ചു..

V.V. Rajesh and P. Sreekumar were accorded a warm welcome at the Houston Sree Guruvayurappan Temple.

Share Email
LATEST excelnclexrn
More Articles
Top