Caritas hospital

18 കാരന്‍ 200 ദിവസമായി ഐസിഇ കസ്റ്റഡിയില്‍: യാതൊരു കാരണവുമില്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നു യുവാവ്

18 കാരന്‍ 200 ദിവസമായി ഐസിഇ കസ്റ്റഡിയില്‍: യാതൊരു കാരണവുമില്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നു യുവാവ്

അലബാമ:പതിനെട്ടുകാരനായ എല്‍ഡര്‍ ചാവെസ് കരാന്‍സ 200 ദിവസത്തിലേറെയായി കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍. അലബാമയിലെ ആല്‍ബര്‍ട്വില്ലിലെ വീട്ടില്‍നിന്ന് നൂറുകണക്കിന് മൈല്‍ അകലെ ലൂസിയാനയിലെ വിന്‍ കറക്ഷണല്‍ സെന്ററിലാണ് യുവാവ് കഴിയുന്നത്. ഹോണ്ടുറാസിലെ കോപാനില്‍നിന്ന് 14-ാം വയസ്സിലാണ് ചാവെസ് യുഎസിലെത്തിയത്. സ്‌പെഷല്‍ ഇമിഗ്രേഷന്‍ ജുവനൈല്‍ പദവി ലഭിച്ചാണ് എല്‍ഡര്‍ ചാവെസ് യുഎസില്‍ കഴിഞ്ഞിരുന്നത്. കുട്ടിയായിരിക്കെ ദുരുപയോഗത്തിനോ ഉപേക്ഷിക്കലിനോ അവഗണനയ്‌ക്കോ ഇരയായ ചില കുടിയേറ്റ കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രത്യേക സംരക്ഷണ പദവിയാണ്്‌പെഷ്യല്‍ ഇമിഗ്രന്റ് ജുവനൈല്‍ (SIJ) പദവി

ഭക്ഷണം വാങ്ങാന്‍ പോകുന്നതിനിടെയാണ് താന്‍ പിടിയിലായതെന്ന് ചാവെസ് പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ രേഖകളും കുടിയേറ്റ രേഖകളും ആവശ്യപ്പെട്ടു. രേഖകള്‍ കൈവശമില്ലെന്ന് അറിയിച്ചതോടെ ഉദ്യോഗസ്ഥന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റായ -നെ ബന്ധപ്പെടുകയായിരുന്നു. എനിക്ക് നിയമപരമായ സ്റ്റാറ്റസ് ഉണ്ടെന്നും അറിയിച്ചു. എന്നാല്‍ രേഖകള്‍ കാണിക്കാന്‍ പോലും സമയം നല്‍കിയില്ല. അവര്‍ എന്നെ കൊണ്ടുപോയി,” തടങ്കലില്‍നിന്ന് എബിസി ന്യൂസിു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ചാവെസിനു എസ്‌ജെസി പദവി അനുവദിച്ചിരുന്നുവെങ്കിലും, കുടിയേറ്റ കേസിലെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ യുഎസില്‍ തുടരാന്‍ സഹായിക്കുന്ന ഡിഫേര്‍ഡ് ആക്ഷന്‍ അപേക്ഷയില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അഭിഭാഷക ഡാലനി മെക്കം പറഞ്ഞു. ”അദ്ദേഹത്തിന് സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ഇത്തരം കുട്ടികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. യുഎസ് സിഐഎസ് അദ്ദേഹത്തിന്റെ അപേക്ഷയും അംഗീകരിച്ചു. എന്നിട്ടും നിയമനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ലഭിക്കേണ്ട സംരക്ഷണത്തിന് തടസ്സമായി നില്‍ക്കുന്നത് അതേ സര്‍ക്കാര്‍ തന്നെയാണ്,” മെക്കം പറഞ്ഞു. അതേസമയം, കുടിയേറ്റ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ചാവെസ് ഐസിഇ കസ്റ്റഡിയില്‍ തുടരുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. അദ്ദേഹത്തിന് നിയമപരമായ നടപടികളില്‍ പൂര്‍ണ അവകാശങ്ങള്‍ ലഭിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

ഐസിഇ പിടികൂടിയ ശേഷം ദീര്‍ഘകാലം തടങ്കലില്‍ കഴിയുന്ന ആയിരക്കണക്കിന് പേരില്‍ ഒരാളാണ് ചാവെസ്. വിന്‍ കേന്ദ്രത്തിലെത്തിയപ്പോള്‍ ആദ്യം ഏറെ അസ്വസ്ഥത തോന്നിയെങ്കിലും പിന്നീട് മറ്റ് തടവുകാരുമായി സൗഹൃദം സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. അവരില്‍ ഒരാളായ കാര്‍ലോസുമായി അടുത്ത സൗഹൃദം ഉണ്ടായെന്നും ചാവെസ് വ്യക്തമാക്കി. അവരോടൊപ്പം കഴിയുമ്പോള്‍ എനിക്ക് സുരക്ഷിതത്വം തോന്നുന്നു. അവര്‍ പ്രായം കൂടിയവരാണ്, എപ്പോഴും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

18-year-old in ICE custody for 200 days; youth claims he was detained without any reason.

Share Email
LATEST excelnclexrn
Top