Caritas hospital

ഹൈവേ പട്രോളിംഗിനിടെ കെന്റക്കി സ്റ്റേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു കൊല്ലപ്പെട്ടു

ഹൈവേ പട്രോളിംഗിനിടെ കെന്റക്കി സ്റ്റേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു കൊല്ലപ്പെട്ടു

കെന്റെക്കി: യുഎസിലെ കെന്റക്കിയില്‍ ഹൈവേയില്‍ പട്രോളിങ് നടത്തുന്നതിനിടെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. ഹെയ്ഡന്‍ ഫിലിപ്‌സ് എ്ന്ന പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

കെന്റക്കി സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ വാറന്‍ കൗണ്ടിയിലെ ഇന്റര്‍‌സ്റ്റേറ്റ് 65ല്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 38-ാം മൈല്‍ മാര്‍ക്കറിന് സമീപത്തായിരുന്നു സംഭവം.സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വെടിവയ്പ്പിന് പിന്നാലെ പ്രതി സഞ്ചരിച്ചിരിക്കാമെന്ന് കരുതുന്ന നീല കലര്‍ന്ന ചാരനിറത്തിലുള്ള 2025 മോഡല്‍ ഹോണ്ട സിവിക് കാറിനെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിയെ ലൂയിസ്വില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ പിന്നീട് അറിയിച്ചു.

കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹെയ്ഡന്‍ ഫിലിപ്‌സ് ആണെന്ന് കെന്റക്കി സ്റ്റേറ്റ് പൊലീസ് സ്ഥിരീകരിച്ചു. നമ്മളില്‍ ഒരാളുടെ വിയോഗം പ്രഖ്യാപിക്കേണ്ടിവരുന്നതില്‍ ഏറെ ദുഃഖമുണ്ടെന്നു കെന്റക്കി സ്റ്റേറ്റ് പൊലീസ് കേണല്‍ ഫിലിപ്പ് ബര്‍ണറ്റ് ജൂനിയര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫിലിപ്‌സിന്റെ സേവനനിരതമായ സമര്‍പ്പണവും സംസ്ഥാനത്തോടുള്ള പ്രതിബദ്ധതയും ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ ഫിലിപ്‌സിനെ സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച നായകന്‍ എന്നാണ് വിശേഷിപ്പിച്ചത്.

A Kentucky State Police officer was shot and killed during highway patrol.

Share Email
Top