Caritas hospital

കോര്‍ണല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ ലഹരി മരുന്നു നല്‍കി മണിക്കൂറുകളോളം ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പുനരന്വേഷണം ആരംഭിച്ചു

കോര്‍ണല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ ലഹരി മരുന്നു നല്‍കി മണിക്കൂറുകളോളം ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പുനരന്വേഷണം ആരംഭിച്ചു

വാഷിംഗ്ടണ്‍:കോര്‍ണല്‍ സര്‍വകലാശാലയിലെ ‘ഫ്രാറ്റേണിറ്റി’ (വിദ്യാര്‍ത്ഥി കൂട്ടായ്മ) അംഗങ്ങളായ ഏഴ് പേര്‍ ചേര്‍ന്ന് മുന്‍ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന ആരോപണത്തില്‍ ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം പുനരാരംഭിച്ചു. 2024-ല്‍ കോര്‍ണലിലെ ‘ചി ഫൈ’ ( ഫ്രാറ്റേണിറ്റി ഹൗസില്‍ വെച്ച്, വിന്‍സ്റ്റണ്‍ ലീ, സ്‌കോട്ട് ക്രെറ്റ്ഷ്മാര്‍, സ്‌കോട്ട് നോറിസ്, മാത്യു ഇന്‍ഗാല്‍സ്, ജോനാഥന്‍ ന്യൂവെല്‍, ഗിലിയോ ലോപ്‌സ്, ഡീഗോ സരാബിയ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നതിന് മുന്‍പ് ലഹരിമരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ വിദ്യാര്‍ഥിനിയുടെ ആരോപണം.

തന്നെ സംരക്ഷിക്കുന്നതിലും ഈ ആക്രമണം തടയുന്നതിലും സര്‍വകലാശാലയും ഫ്രാറ്റേണിറ്റി അംഗങ്ങളും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് യുവതി ഇപ്പോള്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.ആക്രമണം നടന്ന സമയത്ത് 20 വയസ്സുകാരിയായിരുന്ന വിദ്യാര്‍ത്ഥിനി കോര്‍ണല്‍ സര്‍വകലാശാലയിലെ ‘ചി ഫൈ’ ഫ്രാറ്റേണിറ്റി ഹൗസില്‍ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. .ലൈംഗികമായി ആക്രമിക്കുന്നതിന് മുന്‍പ് ‘കെറ്റമിന്‍’ (സലമോശില) ആണെന്ന് പറഞ്ഞ് ഒരു ലഹരിവസ്തു മൂക്കിലൂടെ വലിച്ചുകയറ്റാന്‍ ഫ്രാറ്റേണിറ്റിയിലെ രണ്ട് അംഗങ്ങള്‍ നിര്‍ബന്ധിച്ചതായി അവര്‍ ആരോപിക്കുന്നു.

ഏകദേശം മൂന്നാഴ്ചയ്ക്ക് ശേഷം സര്‍വകലാശാലാ പോലീസ് വിഭാഗത്തില്‍ ആക്രമണത്തെക്കുറിച്ച് പരാതിപ്പെട്ടതായി പരാതിയില്‍ പറയുന്നു.

പരാതിക്ക് ശേഷം കോര്‍ണല്‍ സര്‍വകലാശാല ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും, ആരോപണവിധേയരായ ഏഴ് ഫ്രറ്റേണിറ്റി അംഗങ്ങളില്‍ രണ്ടുപേരെ മാത്രമേ പുറത്താക്കിയുള്ളൂവെന്നും, മറ്റുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍, തുടങ്ങിയ ലഘുവായ ശിക്ഷാ നടപടികള്‍ മാത്രമാണ് ലഭിച്ചതെന്നും അതിജീവിതയുടെ അഭിഭാഷകനായ തോമസ് ജിയുഫ്ര ചൂണ്ടിക്കാട്ടി.

A reinvestigation has been launched into the case where a Cornell University student was drugged and raped for several hours.

Share Email
Top