swayamvara
pulimoottil

ഹൂസ്റ്റനിലെ ആദ്യ മലയാളി റിയൽറ്റർ ജോർജ് ഏബ്രഹാം ( രാജു) നിര്യാതനായി

ഹൂസ്റ്റനിലെ ആദ്യ മലയാളി റിയൽറ്റർ ജോർജ് ഏബ്രഹാം ( രാജു) നിര്യാതനായി

അനിൽ ആറന്മുള

ഹൂസ്റ്റൻ: ഹൂസ്റ്റനിലെ ആദ്യ മലയാളി റീയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന അബ്രഹാം ആൻഡ് അബ്രഹാം റിയൽറ്റി (Abraham & Abraham Realty) ഉടമ ജോർജ് ഏബ്രഹാം (79) ഹൂസ്റ്റണിൽ അന്തരിച്ചു. സെപ്റ്റംബർ 15 ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം

ഹൂസ്റ്റനിലെ ആദ്യ മലയാളി റീയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു രാജു എന്നറിയപ്പെട്ടിരുന്ന ജോർജ് ഏബ്രഹാം. എൺപതുകളിൽ ആരംഭിച്ച ഏബ്രഹാം റിയൽറ്റി എന്ന കമ്പനിയിലൂടെ ധാരാളം മലയാളികളെ അദ്ദേഹം ഈ രംഗത്ത് കൈപിടിച്ചു നടത്തി. ഇന്ന് പ്രശസ്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ഹൂസ്റ്റനിലെ പല ബ്രോക്കർമാരെയും ഈ രംഗത്തേക്ക് കൊണ്ടു വന്നത് ജോർജ് ആയിരുന്നു. ഹൂസ്റ്റനിലെ ആദ്യ ഇൻ്റർ നാഷണൽ ബ്രോക്കർ സ്ഥാപനവും ഏബ്രഹാം റീയൽ എസ്റ്റേറ്റ് കമ്പനി തന്നെയാണ്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റെന് (മാഗ്) ആദ്യമായി സ്വന്തമായി ഓഫീസുണ്ടാക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു ജോർജ്. അദ്ദേഹം കണ്ടെത്തിയ സ്റ്റാഫോർഡിലെ ഒരു വീടായിരുന്നു മാഗിൻ്റെ ആദ്യ ആസ്ഥാനം. അതുപോലെ ഇന്ന് പ്രശസ്തമായ ഇമ്മാനുവൽ മാർതോമ്മാ പള്ളിക്ക് സ്റ്റാഫോർഡിൽ സ്ഥലം കണ്ടെത്തിയതും രാജുതന്നെയായിരുന്നു.

ആദ്യമായി ഐഒസി ( ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് ) ഹൂസ്റ്റനിൽ ആരംഭിച്ചതും അതിൻ്റെ പ്രവർത്തനങ്ങൾക്കായി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെ അമേരിക്കയിൽ എത്തിക്കുകയും ചെയ്ത വ്യക്തിയാണു് ജോർജ്.

തിരുവല്ലായിലെ മാർത്തോമ്മാസഭയിൽ പ്രശസ്ത വൈദികനായിരുന്ന റവ. ഫാ. ഏബ്രഹാമിൻ്റെ മൂത്ത പുത്രനായിരുന്നു ജോർജ് ഏബ്രഹാം. (സീനായ് ഹോം, തിരുവല്ല)

ഭാര്യ ശോശാമ്മ ജോർജ് കോട്ടയം വടവാതൂർ ചുമ്മാർ കുടുംബാംഗമാണ്. സിറിൽ ജോർജ്, സിനിൽ ജോർജ് പരേതനായ സിസിൽ ജോർജ് എന്നിവർ പുത്രന്മാരാണ്.
ഫിലിപ്പ് ഏബ്രഹാം (ഹൂസ്റ്റൻ), ഉമ്മൻ ഏബ്രഹാഠ (ഇൻഡ്യ) എന്നിവർ സഹോദരങ്ങളാണ്.

Share Email
LATEST excelnclexrn
More Articles
Top