Caritas hospital

ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക മരുന്നുകള്‍ക്കുള്ള അധിക തീരുവ ഒഴിവാക്കി

ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രത്യേക മരുന്നുകള്‍ക്കുള്ള അധിക തീരുവ ഒഴിവാക്കി

വാഷിംഗ്ടണ്‍: അപൂര്‍വ രോഗങ്ങള്‍ക്കുളള പ്രത്യേക മരുന്നുകള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള അധിക ഇറക്കുമതി തീരുവ യുഎസ് ഒഴിവാക്കി അപൂര്‍വ രോഗങ്ങള്‍ക്കുള്ള പ്രത്യേക മരുന്നുകള്‍ക്കും അവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന ചില ഘടകങ്ങള്‍ക്കും ഇനി അധിക ഇറക്കുമതി തീരുവ ഈടാക്കില്ല. ഇന്ത്യയ്‌ക്കൊപ്പം 19 രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം മരുന്നുകള്‍ക്കാണ് യുഎസ് തീരുവ ഇളവ് പ്രഖ്യാപിച്ചത്. അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍, വന്ധ്യതാ ചികിത്സയ്ക്കുള്ള മരുന്നുകള്‍, സെല്‍ തെറാപ്പി, ജീന്‍ തെറാപ്പി, ആന്റിബോഡി-ഡ്രഗ് കോണ്‍ജുഗേറ്റുകള്‍തുടങ്ങിയവയാണ് പ്രധാനമായും ഇളവ് ലഭിക്കുന്ന വിഭാഗങ്ങള്‍. മൃഗങ്ങള്‍ക്കുള്ള ചില മരുന്നുകളും ഇതില്‍ ഉള്‍പ്പെടും.

സെപ്റ്റംബര്‍ 29 മുതല്‍ ചില പേറ്റന്റ് മരുന്നുകള്‍ക്കും അവയുടെ നിര്‍മാണ ഘടകങ്ങള്‍ക്കും 100 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്. ഏപ്രില്‍ രണ്ടിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ മരുന്നുകളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പേറ്റന്റ് മരുന്നുകള്‍, ബയോളജിക്കല്‍ മരുന്നുകള്‍, അവയുടെ ഘടകങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രഖ്യാപനം നടത്തിയിരുന്നു.

ഇന്ത്യയ്ക്ക് പുറമെ അര്‍ജന്റീന, ബംഗ്ലാദേശ്, കംബോഡിയ, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, യൂറോപ്യന്‍ യൂണിയന്‍, ഗ്വാട്ടിമാല, ഇന്തോനേഷ്യ, ജപ്പാന്‍, ജോര്‍ദാന്‍, മലേഷ്യ, നോര്‍ത്ത് മാസിഡോണിയ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിച്ചന്‍സ്‌റ്റൈന്‍, തായ്വാന്‍, തായ്ലന്‍ഡ്, ബ്രിട്ടന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കും പൂജ്യം ശതമാനം തീരുവയുടെ വിഭാഗത്തില്‍ ഉള്‍പ്പെടും. യുഎസുമായി നിലവില്‍ വ്യാപാര-സുരക്ഷാ കരാറുകളുള്ളതോ അത്തരം കരാറുകള്‍ ഉടന്‍ നിലവില്‍ വരാനിരിക്കുന്നതോ ആയ രാജ്യങ്ങളായതിനാലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവ് നല്‍കുന്നതെന്ന് യുഎസ് വാണിജ്യ വകുപ്പ് അറിയിച്ചു.

Additional tariffs on specific medicines imported into the US from 19 countries, including India, have been waived.

Share Email
Top