അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ:ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനായിനാടും നഗരവും ഒരുങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍, മത്സരത്തിന്റെസുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ ഫസ്റ്റ് എയ്ഡ് കമ്മിറ്റിയുംസജ്ജമായി. മത്സരത്തിനിടെ ഉണ്ടാകാവുന്ന പരിക്കുകള്‍ക്കും മറ്റ്ആരോഗ്യപ്രശ്‌നങ്ങള്‍ക്കും എത്രയും വേഗത്തില്‍ പ്രാഥമിക ചികിത്സയും ആവശ്യമായപരിചരണവും ഉറപ്പാക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.
അലക്‌സ് പടിഞ്ഞാറേല്‍ ചെയര്‍മാനായ ഫസ്റ്റ് എയ്ഡ് കമ്മിറ്റിയില്‍ ചിക്കാഗോയിലെആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പരിചയസമ്പന്നര്‍ അംഗങ്ങളാണ്.ഫിസിക്കല്‍ തെറാപ്പി, നഴ്‌സിംഗ്, റെസ്പിറേറ്ററി തെറാപ്പി തുടങ്ങി വിവിധആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച പ്രൊഫഷണലുകളാണ് ടീമിന്റെ
ഭാഗമായിരിക്കുന്നത്.
വടംവലി മത്സരത്തിനിടെ പരിക്കേല്‍ക്കുന്നവര്‍ക്കും അടിയന്തര ആരോഗ്യസഹായംആവശ്യമായി വരുന്നവര്‍ക്കും പ്രാഥമിക ചികിത്സയും സംരക്ഷണവും നല്‍കുന്നതിനായിടീം പൂര്‍ണ സജ്ജമാണെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തിന്റെ ആവേശത്തിനൊപ്പംപങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷയ്ക്കും തുല്യ പ്രാധാന്യംനല്‍കിയാണ് ഇത്തവണത്തെ ഒരുക്കങ്ങള്‍.
ഇത്തവണത്തെ ഫസ്റ്റ് എയ്ഡ് സേവനങ്ങള്‍ക്ക് Hope Home Health Services,
Everyday Care Home Care, Quality Physical Therapy എന്നീ സ്ഥാപനങ്ങളുടെപിന്തുണയും ലഭിക്കുന്നുണ്ട്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി ഫസ്റ്റ് എയ്ഡ് കമ്മിറ്റിക്ക് നേതൃത്വം നല്‍കിവരുന്ന അലെക്‌സ് പടിഞ്ഞാറേലിന്റെ നേതൃത്വത്തില്‍, തുടക്കം മുതല്‍ തന്നെകമ്മിറ്റിയുമായി സഹകരിച്ചു വരുന്ന നിരവധി അംഗങ്ങളും ഇത്തവണയുംസേവനത്തിനിറങ്ങും. വര്‍ഷങ്ങളായി മത്സരത്തിന്റെ സുരക്ഷ ഉറപ്പാക്കിയുംപരിക്കേറ്റവര്‍ക്ക് സമയോചിതമായി പരിചരണം നല്‍കിയും വടംവലിയുടെ സുഗമമായനടത്തിപ്പിന് ഫസ്റ്റ് എയ്ഡ് കമ്മിറ്റി നിര്‍ണായക സംഭാവനയാണ് നല്‍കിവരുന്നത്.
ഫസ്റ്റ് എയ്ഡ് കമ്മിറ്റിയുടെ സ്തുത്യര്‍ഹമായ സേവനത്തെ അഭിനന്ദിച്ചുകൊണ്ട്,ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെപ്രതിനിധീകരിച്ച് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍, വടംവലി ഓര്‍ഗനൈസിംഗ്കമ്മിറ്റിയെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രത്യേക നന്ദി അറിയിച്ചു.
An extensive first aid committee is ready to ensure safety at the Chicago Social Club’s tug-of-war event.

















