swayamvara
pulimoottil

ആയിരത്തിലധികം പേരുടെ പങ്കാളിത്തത്തിൽ അരിസോണ മലയാളീസ് അസോസിയേഷൻ ഓണാഘോഷം

ആയിരത്തിലധികം പേരുടെ പങ്കാളിത്തത്തിൽ അരിസോണ മലയാളീസ് അസോസിയേഷൻ ഓണാഘോഷം

ഫീനിക്സ് (അരിസോണ): അരിസോണ മലയാളീസ് അസോസിയേഷൻ (AMA) സംഘടിപ്പിച്ച ഓണം 2026 ആയിരത്തിലധികം പേരുടെ പങ്കാളിത്തത്തോടെ ഇൻഡോ-അമേരിക്കൻ കൾച്ചറൽ സെന്ററിൽ നടന്നു. അരിസോണയിലെ ഏറ്റവും പഴക്കമേറിയതും വലിയതുമായ ദക്ഷിണേഷ്യൻ സംഘടനകളിലൊന്നായ AMAയുടെ ഇത്തവണത്തെ ഓണാഘോഷം ജനപങ്കാളിത്തത്തിലും കലാപരിപാടികളുടെ വൈവിധ്യത്തിലും ശ്രദ്ധേയമായി.


പ്രസിഡന്റ് സൈമൺ ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് ഡോ. മഞ്ജു പിള്ള, സെക്രട്ടറി വിനീത സുരേഷ്, ട്രഷറർ ഷബീർ ഉമ്മർ, എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വനിതാ സംരംഭക മാധവി റെഡ്ഡി, In Touch Health & Performance ഉടമ പാർക്കർ കോൺഡിറ്റ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മുഖ്യാതിഥികളെയും സ്പോൺസർമാരെയും സൈമൺ ഫ്രാൻസിസും മുൻ പ്രസിഡന്റ് രശ്മി മേനോനും ചേർന്ന് ആദരിച്ചു.
നൂറിലധികം കലാകാരന്മാർ പങ്കെടുത്ത കലാപരിപാടികളിൽ തിരുവാതിര, ക്ലാസിക്കൽ-സെമി ക്ലാസിക്കൽ നൃത്തങ്ങൾ, ഗാനങ്ങൾ, സ്കിറ്റുകൾ, സിനിമാറ്റിക് ഡാൻസുകൾ എന്നിവ അരങ്ങേറി. കലാക്ഷേത്ര അരിസോണ ടീമിന്റെ ചെണ്ടമേളം ആഘോഷത്തിന് കേരളീയ ഉത്സവാന്തരീക്ഷം പകർന്നു

. പ്രകാശ് മുണ്ടക്കൽ മഹാബലിയായി വേഷമിട്ടു.
കൾച്ചറൽ സെക്രട്ടറി നിമ്മി മേനോന്റെ നേതൃത്വത്തിൽ ലില്ലി സിറിയക്, രേഖ മുടപ്പത്തി, മഞ്ജു സ്കറിയ എന്നിവർ കലാപരിപാടികൾ ഏകോപിപ്പിച്ചു. വിഭു മേനോൻ ഓവറോൾ കോർഡിനേറ്ററായിരുന്നു. സുനിൽ ജോർജ്, ജോൺ കട്ടൂർ എന്നിവരും കമ്മിറ്റി അംഗങ്ങളും പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി. ഷീബ വിൻജോയ്, മാലിനി വിജീഷ്, ഗൗരി പ്രവീൺ, അലീന ജോസി എന്നിവർ അവതാരകരായിരുന്നു. ഫോട്ടോഗ്രഫി രവി നായർ നിർവഹിച്ചു. ഓണം റീൽ മത്സര വിജയികൾക്ക് പുരസ്കാരങ്ങളും സമ്മാനിച്ചു.
25-ലധികം വിഭവങ്ങളടങ്ങിയ ഓണസദ്യ ശ്രീകുമാർ നമ്പ്യാർ (Srikumar Nambiar), ബൈജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കി. തോമസ് മാതായി, ജോസഫ് വടക്കേൽ, ജയൻ നായർ, റിതേഷ് മേനോൻ, സതീഷ് ജോസഫ്, സിഷിത് അശോക് എന്നിവർ ഭക്ഷണവിതരണവും ഹാൾ സജ്ജീകരണവും ഏകോപിപ്പിച്ചു.
സദ്യ തയ്യാറാക്കൽ, ഭക്ഷണവിതരണം, ഹാൾ സജ്ജീകരണം, പൂക്കളം, അലങ്കാരം, ശുചീകരണം തുടങ്ങി വിവിധ ചുമതലകളിലായി നൂറിലധികം വോളന്റിയർമാർ പ്രവർത്തിച്ചു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ജാതി-മത വ്യത്യാസമില്ലാതെ പങ്കെടുത്തത് ആഘോഷത്തിന്റെ പ്രത്യേകതയായി.
FOMAA ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട AMA അംഗങ്ങളായ ഡോ. മഞ്ജു പിള്ള (നാഷണൽ ജോയിന്റ് സെക്രട്ടറി), സജിത് തൈവളപ്പിൽ (നാഷണൽ കമ്മിറ്റി അംഗം–മൗണ്ടൻ റീജിയൻ), ശരത് നായർ (നാഷണൽ യൂത്ത് കമ്മിറ്റി അംഗം) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഓണാഘോഷം വൻ വിജയമാക്കാൻ സഹകരിച്ച മുഴുവൻ അരിസോണ മലയാളി സമൂഹത്തിനും, സ്പോൺസർമാർക്കും, കലാകാരന്മാർക്കും, വോളന്റിയർമാർക്കും, കുടുംബങ്ങൾക്കും അസോസിയേഷൻ നന്ദി അറിയിച്ചു.

Share Email
LATEST excelnclexrn
More Articles
Top