Caritas hospital

യുഎസിനെ ആശങ്കയിലാക്കി അഞ്ചാംപനി പടർന്നുപിടിക്കുന്നു, വാക്സിൻ വിഷയത്തിൽ ട്രംപിനെതിരെ യുഎസ് സെനറ്റർ; സത്യസന്ധത പുലർത്തണമെന്ന് ആവശ്യം

യുഎസിനെ ആശങ്കയിലാക്കി അഞ്ചാംപനി പടർന്നുപിടിക്കുന്നു, വാക്സിൻ വിഷയത്തിൽ ട്രംപിനെതിരെ യുഎസ് സെനറ്റർ; സത്യസന്ധത പുലർത്തണമെന്ന് ആവശ്യം

വാഷിംഗ്ടൺ: അമേരിക്കയിൽ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന അഞ്ചാംപനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, വാക്സിനുകളെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രസിഡന്‍റ് പൂർണ്ണ സത്യസന്ധത പുലർത്തണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി സെനറ്ററും ഭിഷഗ്വരനുമായ ബിൽ കാസിഡി ആവശ്യപ്പെട്ടു. “ഫേസ് ദി നേഷൻ” എന്ന അഭിമുഖ പരിപാടിയിലാണ് ലൂസിയാനയിൽ നിന്നുള്ള സെനറ്ററായ കാസിഡി തന്‍റെ പ്രതികരണം അറിയിച്ചത്.

വാക്സിൻ എടുക്കുന്നതിനെതിരെ സംസാരിച്ചാൽ ആളുകൾ കുത്തിവെപ്പുകളിൽ നിന്ന് വിട്ടുനിൽക്കുമെന്നും, അത് കൂടുതൽ പേരെ രോഗികളാക്കി ആശുപത്രിയിലാക്കുകയോ മരണത്തിലേക്ക് തള്ളിയിടുകയോ ചെയ്യുമെന്നും പ്രസിഡന്റ് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. എം.എം.ആർ വാക്സിൻ ഒരുമിച്ച് നൽകുന്നത് അപകടകരമാണെന്നും അത് കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമെന്നുമുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകളെ തുടർന്നാണ് സെനറ്ററുടെ ഈ മുന്നറിയിപ്പ്. വാക്സിനുകൾ അഞ്ച് വ്യത്യസ്ത ഘട്ടങ്ങളായി നൽകണമെന്ന് നിർബന്ധമാക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

എന്നാൽ പ്രസിഡന്‍റിന്‍റെ ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡോക്ടർ കൂടിയായ കാസിഡി ചൂണ്ടിക്കാട്ടി. നിലവിലെ വാക്സിൻ സമ്പ്രദായം തികച്ചും സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഏത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രസിഡന്‍റ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചാംപനി ബാധിച്ച് യുവാക്കൾ ഉൾപ്പെടെ മരണപ്പെടുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും വാക്സിൻ എടുക്കാതിരിക്കുന്നത് മറ്റുള്ളവരുടെ ജീവന് കൂടി ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
Top