swayamvara
pulimoottil

സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ ജോർജ് വർഗീസ് (രാജുച്ചായൻ) ഡാളസ്സിൽ അന്തരിച്ചു

സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ ജോർജ് വർഗീസ് (രാജുച്ചായൻ) ഡാളസ്സിൽ അന്തരിച്ചു


പി പി ചെറിയാൻ
ഡാലസ് സി.എസ്.ഐ. കോൺഗ്രിഗേഷന്റെ സജീവ അംഗവും വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷററുമായിരുന്ന ജോർജ് വർഗീസ് (രാജുച്ചായൻ) സെപ്തംബര് 14 തിങ്കളാഴ്ച  രാത്രി   ഡാളസ്സിൽ അന്തരിച്ചു

സഭയോടും വിശ്വാസസമൂഹത്തോടും ആഴമായ പ്രതിബദ്ധതയും വിനയവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ എന്ന നിലയിൽ സഭയുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയോടും സമർപ്പണത്തോടും കൂടി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സ്നേഹപൂർണ്ണമായ ഇടപെടലുകളും ഡാലസിലെ വിശ്വാസസമൂഹം എന്നും ഓർമ്മിക്കും.

ഭാര്യ: ലീലാമ്മ ജോർജ്

സംസ്കാര ശുശ്രൂഷകൾ:
പൊതുദർശനം: വെള്ളിയാഴ്ച, സെപ്റ്റംബർ 18, 2026

സംസ്കാര ശുശ്രൂഷ: ശനിയാഴ്ച, സെപ്റ്റംബർ 19, 2026

(കൂടുതൽ വിവരങ്ങൾ ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്).

വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിലിന്റെയും ഡയാസ്പോറാ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെയും പേരിൽ പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും  ദൈവത്തിന്റെ ആശ്വാസകൃപ ദുഃഖിതരായ കുടുംബത്തിന് സമാധാനവും ശക്തിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും റവ ബൈജു ഈപ്പൻ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കു റവ ബൈജു ഈപ്പൻ –945 361 7376

Share Email
LATEST excelnclexrn
Top