Caritas hospital

ട്രംപിന്റെ വിലക്കിനെ ന്യായീകരിച്ച് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്, മാധ്യമപ്രവർത്തനം എന്നത് അവകാശമല്ലെന്ന് കോടതിയിൽ; ‘പെരുമാറ്റച്ചട്ടങ്ങൾ’ ഉണ്ടെന്ന് വാദം

ട്രംപിന്റെ വിലക്കിനെ ന്യായീകരിച്ച് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്, മാധ്യമപ്രവർത്തനം എന്നത് അവകാശമല്ലെന്ന് കോടതിയിൽ; ‘പെരുമാറ്റച്ചട്ടങ്ങൾ’ ഉണ്ടെന്ന് വാദം

വാഷിം​ഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് മൂന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നിയമപരമായി സാധുതയുള്ളതാണെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കോടതിയിൽ വാദിച്ചു. വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ ജില്ലാ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കിയത്. സിഎൻഎൻ, എംഎസ്എൻഒഡബ്ല്യു, പോളിറ്റിക്കോ എന്നീ മാധ്യമങ്ങളുടെ ‘ഹാർഡ് പാസുകൾ’ റദ്ദാക്കിക്കൊണ്ടുള്ള വൈറ്റ് ഹൗസ് പ്രസ് ഓഫീസിന്റെ കത്തുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തനം എന്നത് അവകാശമല്ല, മറിച്ച് ഒരു പ്രത്യേക പദവിയാണെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അഭിഭാഷകർ വാദിച്ചു. ദേശീയ സുരക്ഷാ വിവരങ്ങൾ സംരക്ഷിക്കുക, മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് പാലിക്കേണ്ട ‘പെരുമാറ്റച്ചട്ടങ്ങൾ’ ഉറപ്പാക്കുക എന്നീ രണ്ട് നിർണ്ണായക കാരണങ്ങളാൽ ഈ വിലക്ക് ഫസ്റ്റ് അംബേഡ്മെന്റിന്റെ പരിധിയിൽ വരുന്നതാണെന്നും ഭരണകൂടം വ്യക്തമാക്കി.

വാർത്തകൾ നൽകുന്നതിന് മുൻപ് ബന്ധപ്പെടാനും വിശദീകരണം തേടാനുമുള്ള മാന്യത പോലും ഈ സ്ഥാപനങ്ങൾ കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചു. എന്നാൽ ഈ നടപടി ഭരണഘടനാ ലംഘനമാണെന്നും ‘വ്യക്തിപരമായ അഭിപ്രായ പക്ഷപാതം’ മുൻനിർത്തി മാധ്യമങ്ങളെ തടയാൻ സർക്കാരിനാകില്ലെന്നും ചൂണ്ടിക്കാട്ടി മാധ്യമ സ്ഥാപനങ്ങൾ ഇതിനകം തന്നെ കോടതിയെ സമീപിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
Top