Caritas hospital

ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്.

ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്.

ഷാജി രാമപുരം

ഡാലസ്: പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ ആയിരിക്കുന്ന മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായും, റാന്നി- നിലയ്ക്കല്‍ ഭദ്രാസനാധിപനുമായ ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.റവ.എബ്രഹാം വി.സാംസണ്‍, റവ. ജസ്റ്റിന്‍ പാപ്പച്ചന്‍ ജേക്കബ്, പി. ടി മാത്യു, ബാബു സി. മാത്യു, ഷാജി എസ്.രാമപുരം, ചെറിയാന്‍ അലക്‌സാണ്ടര്‍, ഈശോ മാളിയേക്കല്‍, ജോണ്‍ മാത്യു, പി. എം എബ്രഹാം, ആന്‍ഡ്രൂസ് അഞ്ചേരി എന്നിവര്‍ വ്യാഴാഴ്ച്ച ഉച്ചക്ക് കാനഡായില്‍ നിന്നും ഡാലസില്‍ എത്തിച്ചേര്‍ന്ന സഫ്രഗന്‍ മെത്രാപ്പോലീത്തായെ സ്വീകരിക്കുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

ഡാലസിലെ റിച്ചാര്‍ഡ്‌സണിലുള്ള കോട്ടയം അഞ്ചേരി സ്വദേശി ബാബു സി. മാത്യുവിന്റെ ഭവനത്തില്‍ വെച്ച് തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ അനേക വൈദിക ശ്രേഷ്ഠരും,ആത്മായ നേതാക്കളും സംബന്ധിച്ചു.സെപ്റ്റംബര്‍ 27 ഞായറാഴ്ച (നാളെ ) ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ച് നടക്കുന്ന ആരാധനയ്ക്കും വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്കും ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലിത്താ നേതൃത്വം നല്‍കും.

Dr. Joseph Mar Barnabas Suffragan Metropolitan received a warm welcome at Dallas International Airport.

Share Email
LATEST excelnclexrn
More Articles
Top