Caritas hospital

കർശന മുന്നറിയിപ്പ്, അനപോളിസിൽ നിയമവിരുദ്ധ ഷോർട്ട് ടേം റെന്റലുകൾക്ക് വൻ പിഴ; തുക 5,000 ഡോളറായി ഉയർത്തി സിറ്റി കൗൺസിൽ

കർശന മുന്നറിയിപ്പ്, അനപോളിസിൽ നിയമവിരുദ്ധ ഷോർട്ട് ടേം റെന്റലുകൾക്ക് വൻ പിഴ; തുക 5,000 ഡോളറായി ഉയർത്തി സിറ്റി കൗൺസിൽ

അനപോളിസ്: അനപോളിസ് നഗരത്തിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഷോർട്ട് ടേം റെന്റലുകൾക്കെതിരെയുള്ള പിഴ തുക 1,000 ഡോളറിൽ നിന്ന് 5,000 ഡോളറായി ഉയർത്തി സിറ്റി കൗൺസിൽ. നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കുന്നതിനും അനധികൃത വാടക വിപണി തടയുന്നതിനുമായി തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് നിർണ്ണായക പ്രമേയം പാസാക്കിയത്. അടിയന്തര പ്രാധാന്യത്തോടെ പാസാക്കിയ ഈ നിർദ്ദേശം ഉടനടി പ്രാബല്യത്തിൽ വന്നു.

എയർ ബി.എൻ.ബി, വി.ആർ.ബി.ഒ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വാടകയ്ക്ക് നൽകുന്ന വീടുകളുടെയും മുറികളുടെയും പ്രവർത്തനം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നഗരത്തിൽ വലിയ ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ പുതിയ ഷോർട്ട് ടേം റെന്റൽ ലൈസൻസുകൾ നൽകുന്നതിന് ഒരു വർഷത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ നിരോധനത്തിന് ശേഷവും ലൈസൻസില്ലാതെ പ്രവർത്തിച്ച 59 കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പിഴ തുക വർദ്ധിപ്പിക്കാൻ നഗരസഭ തീരുമാനിച്ചത്.

സംസ്ഥാന നിയമപ്രകാരം ഈടാക്കാവുന്ന പരമാവധി തുകയാണ് 5,000 ഡോളർ എന്ന് അനപോളിസ് മേയർ ജാരെഡ് ലിറ്റ്മാൻ വ്യക്തമാക്കി. അനധികൃത വാടക ബിസിനസ്സിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ ഉയർന്ന തുക പിഴയായി നൽകേണ്ടി വരുമ്പോൾ ആളുകൾ നിയമം ലംഘിക്കുന്നതിൽ നിന്നും പിന്തിരിയുമെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗുരുതരാവസ്ഥയും കണക്കിലെടുത്ത് തുക നിശ്ചയിക്കാനുള്ള അധികാരം നഗരസഭയ്ക്കായിരിക്കും.

Share Email
Top