Caritas hospital

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് യുഎസില്‍ ഗംഭീര വരവേല്‍പ്: :ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ട്രംപും മെലാനിയയും നേരിട്ടെത്തി സ്വീകരിച്ചു

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് യുഎസില്‍ ഗംഭീര വരവേല്‍പ്: :ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ട്രംപും മെലാനിയയും  നേരിട്ടെത്തി സ്വീകരിച്ചു

വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനു യുഎസില്‍ ഗംഭീരസ്വീകരണം. മൂന്ന് ദിവസത്തെസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ ഷിയെയും ഭാര്യ പെങ് ലിയുവാനെയും ബുധനാഴ്ച വൈകിട്ട് ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തി സ്വീകരിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സുരക്ഷ, തായ്വാന്‍, വ്യാപാരം, ഇറാനിലെ യുദ്ധം, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷിയുടെ വിമാനം വാഷിംഗടണില്‍ പറന്നിറങ്ങിയപ്പോള്‍ ട്രംപും മെലാനിയയും വിമാനത്തിന്റെ അടുത്തെത്തിയാണ് ഇരുവരേയും സ്വീകരിച്ചത്. വിമാനത്തില്‍ നിന്നിറിചൈനീസ്ഉ ദ്യോഗസ്ഥരു മായി ഷി ഹസ്തദാനം നടത്തിയ ശേഷം ഇരുനേതാക്കളും ഭാര്യമാരോടൊപ്പം യുഎസ് സൈനികര്‍ അണിനിരന്ന റെഡ് കാര്‍പ്പറ്റിലൂടെ നടന്നു. ഫോട്ടോ സെഷനിടെ പീരങ്കികള്‍ വെടി യുതിര്‍ക്കുകയും ചൈനയുടെ ദേശീയഗാനം ആലപിക്കുകയും ചെയ്തു. തുടര്‍ന്ന് അമേരിക്കന്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ട്രംപ് സല്യൂട്ട് ചെയ്തു. രണ്ട് ആര്‍ വണ്‍ ബോംബര്‍ വിമാനങ്ങളും നേതാക്കള്‍ക്ക് മുകളിലൂടെ താഴ്ന്ന് പറന്നു.

ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന്‍ വിഷയവും ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് പിന്നീട് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാം നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് ഇറാന്‍ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയത്. അതേസമയം, വിമാനത്താവളത്തിലെ ഈ ഔദ്യോഗിക സ്വീകരണം ട്രംപിന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. സാധാരണയായി വിദേശ നേതാക്കളെ വൈറ്റ് ഹൗസിലാണ് ട്രംപ് സ്വീകരിക്കാറുള്ളത്.

അതിനിടെ, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര വെടിനിര്‍ത്തല്‍ കരാര്‍ ജനുവരി 10 വരെ നീട്ടാന്‍ ധാരണയായതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് അറിയിച്ചു. നവംബര്‍ 10ന് അവസാനിക്കേണ്ടിയിരുന്ന ഇരു രാജ്യങ്ങളുടെയും സാമ്പത്തിക സംഘര്‍ഷം കുറയ്ക്കാനുള്ള ധാരണയാണ് കൂടുതല്‍ സമയം ലഭിക്കുന്നതിനായി ജനുവരി 10 വരെ നീട്ടിയതെന്ന് ബെസന്റ് പറഞ്ഞു. നിലവിലെ കരാര്‍ തന്നെ തുടരണമോ അതോ കൂടുതല്‍ വിപുലമായ കരാറിലേക്ക് നീങ്ങണമോ എന്നത് ഇപ്പോള്‍ വ്യക്തമല്ലെന്നും ചൈനയുടെ ഭാഗത്തുനിന്നുള്ള ചില നടപടികള്‍ പ്രതീക്ഷിച്ചതുപോലെ പൂര്‍ണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങിലും ട്രംപും മെലാനിയയും ഷിയെയും ഭാര്യയെയും സ്വീകരിക്കും. തുടര്‍ന്ന് റോസ് ഗാര്‍ഡനില്‍ സൈനിക പരേഡ് അവലോകനം ചെയ്ത ശേഷം ഇരുനേതാക്കളും സ്വകാര്യ ചര്‍ച്ചകള്‍ നടത്തും. പിന്നീട് ചൈനീസ് പ്രതിനിധി സംഘത്തിനായി ട്രംപ് ഒരുക്കുന്ന സ്റ്റേറ്റ് ഡിന്നറില്‍ ഷിയും പെങ് ലിയുവാനും പങ്കെടുക്കും. ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുന്ദര്‍ പിച്ചൈ, മൈക്കല്‍ ഡെല്‍, എന്‍വിഡിയയുടെ ജെന്‍സന്‍ ഹുവാങ്, ഓപ്പണ്‍എഐയുടെ സാം ആള്‍ട്ട്മാന്‍ തുടങ്ങിയ പ്രമുഖരെയും അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഷിയും ഭാര്യയും ട്രംപിനും മെലാനിയയ്ക്കുമൊപ്പം സ്വകാര്യ ചായസല്‍ക്കാരത്തിലും നാഷണല്‍ ആര്‍ക്കൈവ്‌സ് സന്ദര്‍ശനത്തിലും പങ്കെടുക്കും. വെള്ളിയാഴ്ച തന്നെ ഷി അമേരിക്കയില്‍ നിന്ന് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Grand welcome for Chinese President Xi Jinping in the US: Trump and Melania personally arrived at Joint Base Andrews to receive him.

Share Email
LATEST excelnclexrn
More Articles
Top