ഗ്രെയ്റ്റര്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ മൂന്നിന് ഷാംബര്‍ഗില്‍ ഉള്ള Play and Thrive ക്ലബ്ബില്‍ നടത്തപ്പെടുന്നു .എല്ലാ പ്രായത്തിലുള്ള ബാഡ്മിന്റണ്‍ കളിക്കാര്‍ക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് മത്സര ഇനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .രണ്ട് അംഗങ്ങളുള്ള ടീം ഇനം (Doubles) ആയാണ് മത്സരങ്ങള്‍ .ഇത്തവണ പുരുഷ , വനിത , ജൂനിയര്‍ (U 18) ഇനങ്ങളില്‍ ഇദംപ്രഥമമായി എല്ലാ ഇന്ത്യക്കാര്‍ക്കും മല്‌സരിക്കുവാന്‍ സാധിക്കുന്നതാണ് . ഓപ്പണ്‍ ( പ്രായപരിധി ഇല്ല ) വിഭാഗത്തില്‍ മാത്രമായിരിക്കും ഈ മത്സരങ്ങള്‍ നടത്തുന്നത് .
എന്നാല്‍ മലയാളികള്‍ക്ക് മാത്രമായിരിക്കും താഴെ പറയുന്ന മത്സര ഇനങ്ങള്‍ .
1.സബ് ജൂനിയര്‍ 14 വയസില്‍ താഴെ 2.സീനിയര്‍- (ABOVE 45)45ന് മുകളില്‍ 3.സീനിയര്‍ AGE 100 COMBINED . 4.വനിതാ വിഭാഗത്തില്‍ സീനിയര്‍- (ABOVE 35) 35ന് മുകളില്‍ എന്നിവ ആയിരിക്കും മലയാളികള്‍ക്ക് മാത്രമായി നടത്തുന്നത് .

ആകര്‍ഷകമായ പ്രൈസ് മണിയും ട്രോഫികളും ജേതാക്കല്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ലഭിക്കുന്നതാണ് . പുരുഷ ഓപ്പണ്‍ വിഭാഗത്തിലെ വിജയികള്‍ക്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ക്ലബ് ആയ Pluma Badminton Club നല്‍കുന്ന ക്യാഷ് അവാര്‍ഡ് ലഭിക്കുന്നതായിരിക്കും. ഗ്രെയ്റ്റര്‍ ചിക്കാഗോയിലെ 30 -ല്‍ അധികം ബിസിനസ് സംരംഭകര്‍ ആണ് ഈ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേര്‍സ് . എല്ലാ നല്ലവരായ സ്‌പോണ്‍സേഴ്സിനും ഗ്രെയ്റ്റര്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഹൃദയം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു .
ഒക്ടോബര് മൂന്നിനു രാവിലെ എട്ടിന് ആദ്യ മത്സരം ആരംഭിക്കുന്നതായിരിക്കും . Schaumburg -ല്‍ ഉള്ള Play and Thrive Badminton Club (1230 N Roselle Rd, Schaumburg, IL 60195) വച്ച് ആയിരിക്കും ഗ്രെയ്റ്റര്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടക്കുന്നത് .
അമേരിക്കയിയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ വംശര്‍ക്കും(who has Indian Routs) , മലയാളികള്‍ക്കും (who has Malayalee Routs )ഈ മല്‌സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ് .
പങ്കെടുക്കുന്ന എല്ലാവര്‍ക്കും Breakfast നല്‍കുന്നതായിരിക്കും . റെജിസ്‌ട്രേഷന്‍ ഫീ ടീമിന് 60 ഡോളര്‍ ആയിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷന്‍, മത്സര നിയമാവലി എന്നിവക്കായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക .ഞങളുടെ website ല്‍ റെജിസ്‌ട്രേഷന്‍ ലഭ്യമാണ് (www.greatercma.org ). ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഒരു കായിക താരത്തിന് സഹ താരത്തിനെ ലഭിക്കുന്നതിനായി കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക. (Anish Anto 773.655.0004 , Santhosh Kattookaran 773.469.5048 John Koola 847.668.5795 , Roshni Biju 312.636.2200 Jithesh Chungath 224.522.9157 ).
Greater Chicago Malayali Association Badminton Tournament on October 3

















