Caritas hospital

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു ഐഒസിയുടെ ഊഷ്മള സ്വീകരണം നല്‍കി

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കു ഐഒസിയുടെ ഊഷ്മള സ്വീകരണം നല്‍കി

ചിക്കാഗോ: അമേരിക്കയില്‍ സന്ദര്‍ശനത്തിനായി എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. അന്‍വര്‍ സാദത്ത് എംഎല്‍എ, മുന്‍ മന്ത്രി പന്തളം സുധാകരന്‍ എന്നിവരും ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സതീശന്‍ നായര്‍, ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ ആന്റോ കവലയ്ക്കല്‍,ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, സന്തോഷ് നായര്‍, ജോസ് മണക്കാട്ട്, ജിജി സാം, സജി കുര്യന്‍ തുടങ്ങിയവര്‍ സ്വീകിക്കാന്‍ എത്തിയിരുന്നു. സെപ്റ്റംബര്‍ 13 ഞായര്‍ വൈകുന്നേരം 6.30ന് മൊര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ദേവലയ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസും ചിക്കാഗോ മലയാളി അസോസിയേഷനും സംയുക്തമായി ചേര്‍ന്ന് സ്വീകരണം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Home Minister Ramesh Chennithala was accorded a warm welcome by the IOC.

Share Email
LATEST excelnclexrn
More Articles
Top