swayamvara
pulimoottil

1,500-ൽ പരം ആളുകൾ അണിനിരന്നു; ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു

1,500-ൽ പരം ആളുകൾ അണിനിരന്നു; ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു

പാരമ്പര്യവും ഐക്യവും സൗഹൃദവും വിളിച്ചോതി ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി (KCS) ഓണാഘോഷം സെപ്റ്റംബർ 5 ശനിയാഴ്ച നടന്നു. 1,500-ലധികം സമുദായംഗങ്ങൾ പങ്കെടുത്ത ആഘോഷപരിപാടികൾ അവിസ്മരണീയമായ അനുഭവമായി മാറി.

വിവിധ പോഷക സംഘടനകൾ അവതരിപ്പിച്ച വർണ്ണാഭമായ സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രശസ്ത കോമഡി താരം ജോബി പാലായുടെ മിമിക്രി പ്രകടനവും കാണികൾക്ക് ചിരിയും ആവേശവും പകർന്നു.

കെ.സി.എസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥി ഡോ. ശരത് മേനോൻ ഓണസന്ദേശം നൽകി. പരമ്പരാഗത ഓണപ്പുടവകളണിഞ്ഞ് സൗഹൃദങ്ങൾ പുതുക്കിയും ആഘോഷങ്ങൾ പങ്കിട്ടും എത്തിയ ജനപങ്കാളിത്തം പരിപാടിയെ ഏറെ അർത്ഥവത്താക്കി.

മനോഹരവും മികച്ച രീതിയിലും ഓണാഘോഷം സംഘടിപ്പിക്കുകയും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുകയും ചെയ്ത 2026-ലെ എക്സിക്യൂട്ടീവ് ടീമിനെ കമ്മ്യൂണിറ്റി അംഗങ്ങൾ അഭിനന്ദിച്ചു. പരിപാടി വൻ വിജയമാക്കാൻ തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച എക്സിക്യൂട്ടീവ് അംഗങ്ങൾക്കും, പരിപാടിയിൽ സജീവമായി പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ് സാബു മുളയാനിക്കുന്നേൽ നന്ദി രേഖപ്പെടുത്തി.

നിരവധി സന്നദ്ധപ്രവർത്തകരുടെ നിസ്വാർത്ഥ സേവനവും കൂട്ടായ്മയുമാണ് വിഭവസമൃദ്ധമായ ഓണസദ്യ കൃത്യതയോടെ വിളമ്പാൻ സഹായിച്ചത്. അംഗങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനും കൂട്ടായ്മയ്ക്കും ഹൂസ്റ്റൺ കെ.സി.എസ് എപ്പോഴും മുൻഗണന നൽകുമെന്നും, ഒരു കുടുംബമായി ഒന്നിച്ചുനിന്നപ്പോൾ കൈവരിച്ച ഈ വിജയം സമുദായത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണെന്നും സാബു മുളയാനിക്കുന്നേൽ കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
More Articles
Top