Caritas hospital

മസാച്ചുസെറ്റ്സിൽ യുഎസ് കോൺഗ്രസ് അംഗം ജിം മക്‌ഗവർണുമായി ഇന്ത്യൻ അമേരിക്കൻ സമൂഹം കൂടിക്കാഴ്ച നടത്തി; കുടിയേറ്റ പ്രതിസന്ധികൾ ചർച്ചയായി

മസാച്ചുസെറ്റ്സിൽ യുഎസ് കോൺഗ്രസ് അംഗം ജിം മക്‌ഗവർണുമായി ഇന്ത്യൻ അമേരിക്കൻ സമൂഹം കൂടിക്കാഴ്ച നടത്തി; കുടിയേറ്റ പ്രതിസന്ധികൾ ചർച്ചയായി

ന്യൂയോർക്ക്: മസാച്ചുസെറ്റ്സിൽ യുഎസ് കോൺഗ്രസ് അംഗം ജിം മക്‌ഗവർണുമായുള്ള കൂടിക്കാഴ്ചയിൽ വിദ്യാർത്ഥികളും കുടുംബങ്ങളും ആരോഗ്യ പ്രവർത്തകരും നേരിടുന്ന കുടിയേറ്റ പ്രശ്നങ്ങൾ ഉന്നയിച്ച് ഇന്ത്യൻ അമേരിക്കൻ സമൂഹം. ഷ്രൂസ്ബറിയിലെ ഇന്ത്യ വോർസെസ്റ്റർ സെന്ററിൽ സെപ്റ്റംബർ 19-നാണ് വിവിധ രംഗങ്ങളിലെ പ്രമുഖരും സന്നദ്ധ പ്രവർത്തകരും പങ്കെടുത്ത യോഗം നടന്നത്. കുടിയേറ്റ വിഷയങ്ങൾക്ക് പുറമെ ആരോഗ്യം, സാമ്പത്തിക അവസരങ്ങൾ, പൗരന്മാരുടെ പങ്കാളിത്തം, ഇന്ത്യ-യുഎസ് ബന്ധം എന്നിവയും ചർച്ചയായി.

യുഎസ് കുടിയേറ്റ നിയമങ്ങളുടെ സങ്കീർണ്ണതകൾ കാരണം സാധാരണക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ സമൂഹ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പൊതുവിഷയങ്ങളിൽ ഇന്ത്യൻ അമേരിക്കക്കാരുടെ ശബ്ദം കൂടുതൽ ശക്തമാകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ തലങ്ങളിലെ ഇരു പാർട്ടി പ്രതിനിധികളുമായും സംഘടനകൾ നിരന്തരമായ ആശയവിനിമയം നടത്തണമെന്നും ആവശ്യപ്പെട്ടു. മസാച്ചുസെറ്റ്സിലെ രണ്ടാം കോൺഗ്രസ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റ് നേതാവാണ് ജിം മക്‌ഗവർൺ.

ഇന്ത്യ-യുഎസ് സിവിൽ ആണവ കരാറിന് ഉഭയകക്ഷി പിന്തുണ നേടുന്നതിൽ ഇന്ത്യൻ അമേരിക്കൻ സമൂഹം വഹിച്ച പങ്ക് യോഗം അനുസ്മരിച്ചു. സാങ്കേതികവിദ്യ, വ്യാപാരം, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് കഴിയുമെന്ന് പങ്കെടുത്തവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല, നിരന്തരമായ ഇടപെടലുകളിലൂടെ നയരൂപീകരണ വേളകളിൽ സജീവ സാന്നിധ്യമാകാൻ യുവതലമുറയും ബിസിനസ്സ് നേതാക്കളും മുന്നോട്ട വരണമെന്നും യോഗം ആഹ്വാനം ചെയ്തു.

Share Email
LATEST excelnclexrn
More Articles
Top