Caritas hospital

ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചെന്ന് സൂചന, യു.എസ്. പ്രസിഡന്റ് ട്രംപ് ക്യാംപ് ഡേവിഡിൽ നിന്ന് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയെന്നും റിപ്പോർട്ട്

ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചെന്ന് സൂചന, യു.എസ്. പ്രസിഡന്റ് ട്രംപ് ക്യാംപ് ഡേവിഡിൽ നിന്ന് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയെന്നും റിപ്പോർട്ട്

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയുയർത്തി ഇറാൻ രാജ്യത്ത് ‘കോഡ് 100’ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ആക്രമണങ്ങളെ പ്രതിരോധിക്കാനും ശക്തമായ തിരിച്ചടി നൽകാനും സൈന്യത്തോട് സജ്ജമായിരിക്കാൻ നിർദ്ദേശം നൽകുന്ന ഏറ്റവും ഉയർന്നതലത്തിലുള്ള അടിയന്തര മുന്നറിയിപ്പാണിത്. ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ ഉൾപ്പെടെയുള്ള മുഴുവൻ സൈനിക വിഭാഗങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായാണ് വിവരങ്ങൾ. എന്നാൽ ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടം കൂടുതൽ ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ. അതേസമയം നിലവിലെ സാഹചര്യം കണക്കിലെടുത്ത് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്യാംപ് ഡേവിഡിൽ നിന്നുള്ള സന്ദർശനം നേരത്തെയാക്കി വൈറ്റ് ഹൗസിൽ തിരിച്ചെത്തി. ഇതിന് പുറമെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായി വിവരമുണ്ട്.

മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായതോടെ അവിടെയുള്ള സ്വന്തം പൗരന്മാർക്ക് യു.എസ്. ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൂതികൾ റിയാദ് ഉൾപ്പെടെയുള്ള സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെങ്കിലും അവ പ്രതിരോധിച്ച് തകർത്തതായി സൗദിയും അവകാശപ്പെട്ടു. ഇറാന്റെ പുതിയ നീക്കങ്ങളെ തുടർന്ന് പശ്ചിമേഷ്യൻ മേഖല വീണ്ടും കടുത്ത ആശങ്കയിലാണ്.

Share Email
LATEST excelnclexrn
Top