swayamvara
pulimoottil

കളിയുടെ നിയമങ്ങൾ മാറിയെന്ന് തിരിച്ചറിയണം, യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്; കനത്ത തിരിച്ചടി കാത്തിരിക്കുന്നുവെന്ന് ഭീഷണി

കളിയുടെ നിയമങ്ങൾ മാറിയെന്ന് തിരിച്ചറിയണം, യുഎസിന് ഇറാന്‍റെ മുന്നറിയിപ്പ്; കനത്ത തിരിച്ചടി കാത്തിരിക്കുന്നുവെന്ന് ഭീഷണി

ടെഹ്റാൻ: ഇറാനുനേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും അതിവേഗത്തിലുള്ളതും അതിശക്തവും കഠിനവുമായ തിരിച്ചടിയായിരിക്കും നൽകുകയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ ഖാലിബാഫ് പ്രഖ്യാപിച്ചു. മുൻപ് നൽകിയിരുന്നതുപോലെ ആക്രമണങ്ങൾക്ക് ആനുപാതികമായ പ്രതികരണങ്ങൾ മാത്രം നൽകുന്ന കാലഘട്ടം അവസാനിച്ചുവെന്ന് അമേരിക്ക പൂർണ്ണമായും മനസ്സിലാക്കിയിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശത്രുക്കളുടെ സൈനിക താവളങ്ങൾക്ക് നേരെ അടുത്തിടെ ഇറാൻ നടത്തിയ സൈനിക നടപടികൾ ഒരു തുടക്കം മാത്രമാണ്. കളിയുടെ നിയമങ്ങൾ മാറിയെന്ന് വൈകുന്നതിന് മുൻപ് ആക്രമണകാരികൾ തിരിച്ചറിയണമെന്ന് ഖാലിബാഫ് മുന്നറിയിപ്പ് നൽകി.

യുഎസ് ഉപരോധങ്ങൾ മറികടക്കാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിനെതിരെ നയതന്ത്രപരമായും സൈനികപരമായും നേട്ടം കൈവരിച്ചതുപോലെ, അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളെയോ പ്രചാരണങ്ങളെയോ ഇറാൻ ജനത അനായാസം മറികടക്കുമെന്ന് സ്പീക്കർ അവകാശപ്പെട്ടു.

Share Email
LATEST excelnclexrn
More Articles
Top