Caritas hospital

വിസ്കോൺസിനിലെ പ്രമുഖ മസ്ജിദ് ഇമാമിനെ നാടുകടത്താൻ ഉത്തരവിട്ട് യുഎസ് ഇമിഗ്രേഷൻ കോടതി; വിദേശനയ ഭീഷണിയെന്ന് ആരോപണം

വിസ്കോൺസിനിലെ പ്രമുഖ മസ്ജിദ് ഇമാമിനെ നാടുകടത്താൻ ഉത്തരവിട്ട് യുഎസ് ഇമിഗ്രേഷൻ കോടതി; വിദേശനയ ഭീഷണിയെന്ന് ആരോപണം

ടെക്സസ്: അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തെ ഏറ്റവും വലിയ മസ്ജിദായ ഇസ്ലാമിക് സൊസൈറ്റി ഓഫ് മിൽവാക്കിയുടെ അധ്യക്ഷനും പലസ്തീൻ വംശജനുമായ സലാ സാർസൂറിനെ നാടുകടത്താൻ ഫെഡറൽ ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു. രാജ്യത്തിന്റെ വിദേശനയത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇമിഗ്രേഷൻ ജഡ്ജ് ജെയ്മി സാലിനാർഡി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഗ്രീൻ കാർഡ് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന ഹോംലാന്റ് സെക്യൂരിറ്റി വകുപ്പിന്റെ ആരോപണം കോടതി തള്ളി.

കഴിഞ്ഞ മാർച്ചിൽ മിൽവാക്കിയിൽ വെച്ചാണ് യുഎസ് ഇമിഗ്രേഷൻ അധികൃതർ സാർസൂറിനെ കസ്റ്റഡിയിലെടുത്തത്. ഇസ്രായേൽ വിരുദ്ധ നിലപാടുകൾ തുറന്നുപറഞ്ഞതിനും പലസ്തീൻ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതിനുമുള്ള രാഷ്ട്രീയ പ്രതികാരമായാണ് ട്രംപ് ഭരണകൂടം തന്നെ ലക്ഷ്യമിടുന്നതെന്ന് സാർസൂർ ആരോപിച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മൂന്ന് പതിറ്റാണ്ടിലേറെയായി തന്റെ വീടായി കരുതുന്ന രാജ്യത്ത് തുടരാനും അഭിപ്രായ സ്വാതന്ത്ര്യത്തിനായും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

1988-ലും 1995-ലും ഇസ്രായേലിൽ വെച്ച് നടന്ന ആക്രമണക്കേസുകളിലെ ശിക്ഷാനടപടികൾ ചൂണ്ടിക്കാണിച്ചാണ് യുഎസ് സർക്കാർ ഇയാളെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി ചിത്രീകരിച്ചത്. എന്നാൽ ഇസ്രായേൽ സൈനിക കസ്റ്റഡിയിൽ കടുത്ത പീഡനങ്ങൾ ഇരയായി നിർബന്ധിതമായി സമ്മതിപ്പിച്ച കുറ്റസമ്മത മൊഴികളാണ് അവയെന്നും സാർസൂറിന് അമേരിക്കയിൽ മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. 1993 മുതൽ അമേരിക്കയിൽ കഴിയുന്ന ഇയാളെ വെസ്റ്റ് ബാങ്കിലേക്ക് നാടുകടത്തുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

Share Email
LATEST excelnclexrn
Top