Caritas hospital

കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ കഥ – കവിത പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ  കഥ – കവിത പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ 2026 ലെ കഥ – കവിത പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ജേക്കബ് മനയില്‍ കവിതാ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ, കവയത്രി റഹീമാബി മൊയ്തീന് നല്‍കി. എബ്രഹാം തെക്കേമുറി കഥാ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജയിംസ്, കഥാകാരന്‍ അനിലാല്‍ ശ്രീനിവാസന് നല്‍കി. പ്രത്യേക ജൂറി കഥാ പുരസ്‌കാരം വി. ജെ. ജെയിംസ്, കഥാകാരി ദിവ്യ മേനോന് നല്‍കി.

പ്രശസ്ത നോവലിസ്റ്റ് വി. ജെ. ജെയിംസ് (കഥ) പ്രശസ്ത കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു അന്തിമ വിധികര്‍ത്താക്കള്‍. സാമുവേല്‍ യോഹന്നാന്‍, മീനു എലിസബത്ത്, ഡോ. ദര്‍ശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സി. വി. ജോര്‍ജജ്, ഷാജു ജോണ്‍, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
എബ്രഹാം തെക്കേമുറി കഥാ പുരസ്‌കാരം ലഭിച്ചത് എസ്. അനിലാലിന്റെ (ഷിക്കാഗോ) ‘അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങള്‍’ എന്ന കഥയ്ക്കും; കവി ജേക്കബ് മനയില്‍ കവിതാ പുരസ്‌കാരം ലഭിച്ചത് റഹിമാബി മൊയ്തിന്റെ (മെറിലാന്റ്) ‘പെണ്ണടയാളങ്ങള്‍’ എന്ന കവിതയ്ക്കുമാണ്. രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നല്‍കിയത്. ദിവ്യ മേനോന്റെ (ഡാലസ്) അഭിമുഖം' എന്ന കഥയ്ക്ക് സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു.

ഏകാകിതയുടെ പാരമ്യതയില്‍ ഒരുവന്‍ സ്വന്തം ഉള്ളിലെ വിസ്മരിക്കപ്പെട്ടു പോയ മനുഷ്യനെ കണ്ടെത്തുന്ന കഥാസന്ദര്‍ഭങ്ങള്‍ കൈയടക്കത്തോടെ അവതരിപ്പിക്കുന്ന മികച്ച കഥയാണ് പുരസ്‌ക്കാരം ലഭിച്ച 'അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങള്‍ എന്നും ; പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ച അഭിമുഖം അതുപോലെ തന്നെ വേറിട്ടു നില്ക്കുന്ന മനോഹരമായൊരു കഥയാണെന്നും, ജീവിതാവസ്ഥകളെ വാക്കുകളുടെ ത്രാസിലിട്ടു തൂക്കുന്ന മികച്ച ദര്‍ശനങ്ങളുണ്ട് ഈ കഥയിലെന്നും വിധികര്‍ത്താവ് വി. ജെ. ജയിംസ് വിലയിരുത്തി. കവിതകളും മികച്ച നിലവാരം പുലര്‍ത്തിയതായി കവിതകളുടെ വിധി കര്‍ത്താവ് ഡോ. സി. രാവുണ്ണി അഭിപ്രായപ്പെട്ടു.
2026 സെപ്തംബര്‍ 26 ശനിയാഴ്ച വാഷിങ്ടണ്‍ ഡി. സി. യില്‍ നടന്ന ലാന റീജണല്‍ കണ്‍വെന്‍ഷനിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
കേരള ലിറ്റററി സൈസൈറ്റിയുടെ പ്രവര്‍ത്തനങ്ങളൂമായി സഹകരിക്കുവാന്‍ 915 613 6566 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്ത: ബാജി ഓടംവേലി


Kerala Literary Society Dallas presented awards for short stories and poetry.

Share Email
Top