Caritas hospital

യൂണിവേഴ്സിറ്റി ക്യാമ്പസിൽ വീഡിയോ ഗെയിം ഗണ്ണുമായി ഭീതി പരത്തി; ഫെയ്സ് മാസ്ക് ധരിച്ച അമിത് വേഗത്തിൽ ഡ്രൈവിംഗ്; 40കാരൻ അറസ്റ്റിൽ

യൂണിവേഴ്സിറ്റി ക്യാമ്പസിൽ വീഡിയോ ഗെയിം ഗണ്ണുമായി ഭീതി പരത്തി; ഫെയ്സ് മാസ്ക് ധരിച്ച അമിത് വേഗത്തിൽ ഡ്രൈവിംഗ്; 40കാരൻ അറസ്റ്റിൽ

ബാൽറ്റിമുർ: യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് ക്യാമ്പസിൽ വാഹനമോടിക്കുന്നതിനിടെ തോക്കിന് സമാനമായ ഉപകരണം ഉയർത്തിക്കാട്ടി ഭീതി പരത്തുകയും അപായകരമായി വാഹനമോടിക്കുകയും ചെയ്ത നാൽപ്പതുകാരൻ അറസ്റ്റിൽ. വാഷിംഗ്ടൺ ഡി.സി സ്വദേശിയായ ക്രിസ്റ്റഫർ അലോൻസോ ഗാർണർ ആണ് പോലീസിന്റെ പിടിയിലായത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾ ഉപയോഗിച്ചത് വീഡിയോ ഗെയിമുകൾക്കായി ഉപയോഗിക്കുന്ന വെളുത്ത പ്ലാസ്റ്റിക് റൈഫിളാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാവിലെ 9:20-ഓടെയാണ് ക്യാമ്പസിനുള്ളിലൂടെ വെള്ള ഡോഡ്ജ് വാൻ അമിത വേഗതയിലും അപകടകരമായ രീതിയിലും കടന്നുപോകുന്നതായി പോലീസിന് സന്ദേശം ലഭിച്ചത്. മുഖംമൂടി ധരിച്ച ഡ്രൈവർ വാഹനത്തിനുള്ളിൽ നിന്ന് ആയുധം ഉയർത്തിക്കാട്ടി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു. തുടർന്ന് യൂണിയൻ ഡ്രൈവിനും അലുമ്നി ഡ്രൈവിനും സമീപത്തുവെച്ച് മേരിലാൻഡ് യൂണിവേഴ്സിറ്റി പോലീസ് വാഹനം തടയുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇയാളിൽ നിന്നും കണ്ടെടുത്തത് യഥാർത്ഥ തോക്കല്ലെന്ന് ഉറപ്പുവരുത്തിയതോടെ ക്യാമ്പസിലെ സുരക്ഷാ ഭീഷണി ഒഴിവായി. ഇയാൾക്കെതിരെ രണ്ടാം ഘട്ട ആക്രമണശ്രമം, പൊതുജനസമാധാനം തകർക്കൽ, കൂട്ട ആക്രമണ ഭീഷണി മുഴക്കൽ, സർവ്വകലാശാലയുടെ പ്രവർത്തനം തടസ്സപ്പെടുത്തൽ തുടങ്ങിയ നിരവധി ഗുരുതര വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പ്രിൻസ് ജോർജ്ജ് കൗണ്ടി ജയിലിൽ ജാമ്യമില്ലാതെ തടവിൽ കഴിയുന്ന പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പോലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Share Email
Top