Caritas hospital

വടക്കു കിഴക്കൻ അമേരിക്കയിൽ ശക്തമായ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത : ന്യൂയോർക്കിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വടക്കു കിഴക്കൻ അമേരിക്കയിൽ ശക്തമായ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത : ന്യൂയോർക്കിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ആഴ്ച്ച അവസാനം കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. നോർഈസ്റ്റർ കൊടുങ്കാറ്റിനെ നേരിടാൻ  അധികൃതർ തയ്യാറെടു ക്കുകയാണ്.. ന്യൂയോർക്കിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.  കൊടുങ്കാറ്റിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങാനും ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്. വടക്കുകിഴക്കൻ തീരപ്രദേശങ്ങളിലെ വിമാന സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചേക്കും.

കൊടുങ്കാറ്റ് സാഹചര്യത്തെ തുടർന്ന്നിരവധി പ്രധാന പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മസാച്യുസെറ്റ്സിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ ഈ  നടത്താനിരുന്ന ഗായകൻ എഡ് ഷീരന്റെ സംഗീതപരിപാടികൾ റദ്ദാക്കിന്യൂയോർക്ക് സിറ്റിയിലെ ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലും മേരിലാൻഡിലെ ഓഷ്യൻ സിറ്റിയിൽ നടക്കാ നിരുന്ന ഓഷ്യൻസ് കോളിംഗ്സം ഗീതമേള യും റദ്ദാക്കിയിട്ടുണ്ട്.

ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കൽ ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, വെസ്റ്റ്ചെസ്റ്റർ എന്നിവിടങ്ങളിൽ അടിയന്തരാ വസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റിന്റെ സാഹചര്യം പ്രദേശവാസികൾ ഗൗരവമായി കാണണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരി ക്കണമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. അതേസമയം, തീരപ്രദേശങ്ങളിൽ വലിയ തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്.

നോർത്ത് കരോലിനയിലെ ഔട്ടർ ബാങ്ക്സ് തീരത്ത് ഇതിനകം 19 അടി വരെ ഉയരമുള്ള തിരമാലകൾ അടിച്ചു  . ശനിയാഴ്ച വരെ ഔട്ടർ ബാങ്ക്സ് മുതൽ ന്യൂജേഴ്സി തീരം വരെ 12 അടി വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. ന്യൂ ഇംഗ്ലണ്ട് തീരത്ത് ഞായറാഴ്ച വരെയും സമാനമായ ശക്തമായ തിരമാലകൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ഔട്ടർ ബാങ്ക്സ് മുതൽ മെയ്ൻ വരെ തീരദേശ വെള്ളപ്പൊക്ക മുന്നറിയിപ്പും നിലവിലുണ്ട്. ചില പ്രദേശങ്ങളിൽ സാധാരണയേക്കാൾ മൂന്ന് അടി വരെ ഉയരത്തിൽ വെള്ളം കയറാൻ സാധ്യതയുണ്ട്.

കൊടുങ്കാറ്റിനൊപ്പം ശക്തമായ കാറ്റുംവലിയ ഭീഷണിയാണ്. വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ ജേഴ്സി ഷോർ, റോഡ് ഐലൻഡ്, മസാച്യുസെറ്റ്സ് തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 മൈൽ വരെ വേഗതയിൽ അപകടകരമായ കാറ്റ് വീശാൻ സാധ്യതയു ണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ കാലാവസ്ഥാ മു ന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Millions in the Northeast are bracing for a powerful nor’easter set to bring pounding rain and strong winds to the region through the weekend.

Share Email
LATEST excelnclexrn
More Articles
Top