മിയാമി: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആമസോണ്‍ ചരക്ക് വിാനം ഞായറാഴ്ച റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അപകടത്തില്‍ മരിച്ച അഞ്ച് പേര് ക്ലീനിങ് ജീവനക്കാരുടെ സംഘത്തെ കൊണ്ടുപോകുകയായിരുന്ന വാനിലുണ്ടായിരുന്നവരും വിമാനത്താവളത്തിന് പുറത്തുവച്ച് ഇടിച്ച എസ്യുവിയിലുണ്ടായിരുന്നവരും ഉള്‍പ്പെട്ടതായി യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിസ്ബി) ചെയര്‍ ജെന്നിഫര്‍ ഹോമന്‍ഡി അറിയിച്ചു.
അപകടസ്ഥലം ‘പൂര്‍ണമായും തകര്‍ന്ന നില’യിലായിരുന്നുവെന്ന് ഹോമന്‍ഡി അറിയിച്ചു. ബോയിംസ് 767 വിമാനം സഞ്ചരിച്ച പാതയിലൂടെ നേരിട്ട് പരിശോധിച്ച അന്വേഷണ സംഘം ടാറിട്ട റണ്‍വേയില്‍ നിന്ന് പുല്ലിലേക്കുള്ള ടയര്‍ പാടുകള്‍, തകര്‍ന്ന വാന്‍, നാവിഗേഷന്‍ ഉപകരണങ്ങള്‍, വിമാനത്താവളത്തിന് പുറത്തുവച്ച് തകര്‍ന്ന എസ്യുവി എന്നിവ കണ്ടെത്തി. അപകടത്തില്‍പ്പെട്ട വിമാനത്തില്‍നിന്ന് വോയ്‌സ് റെക്കോര്‍ഡറും ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും കണ്ടെത്തിയതായും അറിയിച്ചു.
ക്ലീനിങ് ജീവനക്കാരുമായി സഞ്ചരിച്ച വാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നുവെന്നും വിമാനത്താവളത്തിലെ എയര്‍ലൈന്‍ ക്ലീനിങ് കരാറുകാരായ പ്രൊഫഷണല്‍ ഓഷ്യന്‍ സര്‍വീസ് കോര്‍പ്പറേഷന്റേതായിരുന്നു വാനെന്നും ഹോമന്‍ഡി പറഞ്ഞു. റണ്‍വേയുടെ ടാര്‍ ചെയ്ത ഭാഗം അവസാനിച്ചതിന് ശേഷവും വിമാനം ഏകദേശം 396 മീറ്റര്‍ സഞ്ചരിച്ചതായാണ് പ്രാഥമിക കണ്ടെത്തല്‍. വിമാനത്തിന്റെ വേഗത, ബ്രേക്കിങ് സംവിധാനം, കാലാവസ്ഥ, കാറ്റിന്റെ സാഹചര്യം, യന്ത്രത്തകരാറുകള്‍ തുടങ്ങിയവ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
റണ്‍വേയുടെ സമീപത്തു സ്ഥാപിക്കുന്ന ഭാരം കുറഞ്ഞ, എളുപ്പത്തില്‍ തകര്‍ന്നുപോകുന്ന പ്രത്യേക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഈ സംവിധാനം യുഎസിലെ 120-ലധികം വിമാനത്താവളങ്ങളില്‍ നിലവിലുണ്ട്. മിയാമി വിമാനത്താവളത്തില്‍ ഈ സംവിധാനം നിര്‍ബന്ധമല്ലാത്തതിന് റണ്‍വേയുടെ അറ്റത്ത് 304 മീറ്റര്‍ സുരക്ഷാ മേഖല ഉള്ളതാണ് കാരണമെന്ന് മുന്‍ എഫ്എഎ ഉദ്യോഗസ്ഥന്‍ മൈക്ക് ഒ’ഡോണല്‍ പറഞ്ഞു. അപകടത്തില്‍ ഇ മാസ് സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനാകുമായിരുന്നോ എന്നതും അന്വേഷണത്തിന്റെ പ്രധാന ഭാഗമാകുമെന്ന് ഹോമന്‍ഡി വ്യക്തമാക്കി. 1999-ല്‍ അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്ക് നാഷണല്‍ എയര്‍പോര്‍ട്ടില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചതിന് പിന്നാലെയാണ് ഇത്തരം സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യകത ശക്തമായത്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളോ ചിത്രങ്ങളോ കൈവശമുള്ളവര്‍ അവ എന്‍ടിഎസ്ബിക്ക് കൈമാറണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
Plane crash in Miami that killed five people: Voice and data recorders recovered.

















