swayamvara
pulimoottil

കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ ഓണം, ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ ഓണം,  ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി

ഡാളസ്:. കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ ഓണം, ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡണ്ട് ഷിജു എബ്രഹാം സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു. ഡാളസിലെ പ്രവാസി മലയാളികൾ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഓണസദ്യയും, പുതുമയേറിയ പരിപാടികളുമായി ജൂബിലി ആഘോഷവും നാളെ ഓഗസ്റ് മാസം 5 നു ലൂയിസ്‌വില്ലയിലുള്ള വിസ്റ്റാ റിഡ്ജ് മാളിൽ (vista ridge mall) നടത്തപ്പെടുന്നു.

Time: 10:00 to 5 pm 

Address:2401 S STEEMMONS FWY, SUITE 4000, LEWISVILLE,TEXAS 75067

മൂവായിരത്തിൽ പരം മലയാളി സ്നേഹിതരെ ആണ് ഈ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.

പ്രേക്ഷകർക്കുവേണ്ടി പുതുമയേറിയ പരിപാടികളും, വിഭവ സമൃദ്ധമായ ഓണ സദ്യയും കല പരിപാടികളും വളരെ ചിട്ടയോടും കൃത്യ സമയം പാലിച്ചു കൊണ്ടുള്ള ക്രമീകരണം ആണ് നടത്തിയിട്ടുള്ളത്.

ഏവരെയും ഈ മലയാളി കൂട്ടായ്‌മയിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ഷിജു എബ്രഹാം സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിചു.

Share Email
LATEST excelnclexrn
Top