തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ. സജാദ് എന്ന ആള്‍ വീട്ടിലേക്ക് തന്നെ നിര്‍ബന്ധ പൂര്‍വം വിളിച്ച് വരുത്തുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഡിസിസി ഭാരവാഹികള്‍ അടക്കം അവിടെ ഉണ്ടായിരുന്നതായുംനാല് പേര്‍ പിന്നീട് വീട്ടിലേക്ക് വന്ന് അനുവാദമില്ലാതെവിഡിയോ എടുത്തുവെന്നും രമ്യ പറഞ്ഞു.
‘സജാദ് എന്ന വ്യക്തി തനിക്കെതിരെ നടത്തിയ പ്രചരണങ്ങളില്‍ ക്ഷമ പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം വിളിച്ചപ്പോള്‍ പോകുകയാണുണ്ടായത്. തന്നെ വിളിച്ച് വരുത്തി മോശമായി സംസാരിച്ചപ്പോള്‍ ഉണ്ടായേക്കാവുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് താനും നടത്തിയത്. സജാദുമായി അയാളുടെ വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അഞ്ചെട്ടു പേര്‍ കയറിവന്ന് പ്രശ്നമുണ്ടാക്കുകയായിരുന്നു.
കയറി വന്നപ്പോള്‍ തന്നെ മോശമായാണ് അവര്‍ സംസാരിച്ചത്. വളരെ മോശമായാണ് അവര്‍ സംസാരിച്ചത്. വന്നതുപോലെ തിരിച്ചു പോകാന്‍ കാലുണ്ടാകില്ല എന്നു ഭീഷണി മുഴക്കി. സ്ത്രീയെന്ന പരിഗണന പോലും കിട്ടിയില്ല. എന്നാല്‍ സജാദിന് തന്നെ വിളിച്ചുകൊണ്ടുപോയി ആസൂത്രണം നടത്തണമെന്ന് അദ്ദേഹത്തിന്റെ മനസില്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്നും’ രമ്യ ഹരിദാസ് പറഞ്ഞു.
Scuffle with local leaders: Ramya Haridas states it was a reaction to being summoned to a house and spoken to rudely.

















