Caritas hospital

ലൈംഗികാതിക്രമ പരാതികള്‍; ന്യൂജേഴ്സി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡെയ്ല്‍ കാള്‍ഡ്വെല്‍ രാജിവച്ചു

ലൈംഗികാതിക്രമ പരാതികള്‍; ന്യൂജേഴ്സി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡെയ്ല്‍ കാള്‍ഡ്വെല്‍ രാജിവച്ചു

ന്യൂജേഴ്സി: സ്ത്രീകള്‍ ലൈംഗീകാതിക്രമ പരാതികള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ന്യൂജേഴ്സി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡെയ്ല്‍ കാള്‍ഡ്വെല്‍ രാജിവച്ചു. ഗവര്‍ണര്‍ മിക്കി ഷെറില്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് കാള്‍ഡ്വെല്‍ സ്ഥാനമൊഴിഞ്ഞത്.

ഷെറില്‍ നിയമിച്ച നിയമസ്ഥാപനം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കാള്‍ഡ്വെല്‍ ഒരു ജീവനക്കാരിയുടെ സുഹൃത്തിനോട് അനുചിതമായ രീതിയില്‍ സമീപിച്ചതായും നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് വിവാദ പരാമര്‍ശം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഡേറ്റിംഗ് നടത്തിയിരുന്ന ഒരു ജീവനക്കാരിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി ഇടപെട്ടതായും പണം നല്‍കേണ്ട ടിക്കറ്റ് പരിപാടികളിലേക്ക് വ്യക്തിഗത അതിഥികളെ കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അംഗീകരിക്കുന്നില്ലെന്ന് കാള്‍ഡ്വെല്‍ വ്യക്തമാക്കി. വിവാദം ഗവര്‍ണര്‍ ഷെറിലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിനെ നിയമപരമായി ചോദ്യം ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് കാള്‍ഡ്വെല്ലിന്റെ അഭിഭാഷകന്‍ തോമസ് കാല്‍കാഗ്‌നിയും അറിയിച്ചു. സ്ത്രീകളുമായുള്ള തന്റെ ബന്ധങ്ങള്‍ക്ക് താന്‍ ഒരു അവിവാഹിതനായ കറുത്ത വര്‍ഗക്കാരനായ പുരുഷനാണെന്ന കാരണത്താല്‍ അധിക പരിശോധന നേരിടേണ്ടിവന്നതായി സംശയിക്കുന്നുവെന്നും കാള്‍ഡ്വെല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ കത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഇരുവരും അധികാരമേറ്റത്. നാല് മാസത്തിനകം സ്ത്രീകളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ട് കാള്‍ഡ്വെല്ലിനെതിരെ അജ്ഞാത പരാതി ഉയര്‍ന്നു. ന്യൂജേഴ്സിയില്‍ ഗവര്‍ണര്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറെ നേരിട്ട് പുറത്താക്കാന്‍ കഴിയില്ല. എന്നാല്‍ നിയമസഭയ്ക്ക് ഇംപീച്ച് ചെയ്ത് നീക്കം ചെയ്യാനുള്ള അധികാരമുണ്ട്. കാള്‍ഡ്വെല്‍ രാജിവച്ചതോടെ ആ നടപടിയുടെ ആവശ്യം ഒഴിവായി.

2009ല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദവി നിലവില്‍ വന്നതിന് ശേഷമുള്ള നാലാമത്തെ വ്യക്തിയായിരുന്നു കാള്‍ഡ്വെല്‍; രാജിവയ്ക്കുന്ന ആദ്യ ലെഫ്റ്റനന്റ് ഗവര്‍ണറുമാണ് അദ്ദേഹം. പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറെ നിയമിക്കുന്നതുവരെ ഷെറില്‍ സംസ്ഥാനത്തിന് പുറത്തായിരിക്കുകയോ ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുകയോ ചെയ്താല്‍ സെനറ്റ് പ്രസിഡന്റ് നിക്കോളാസ് സ്‌കൂട്ടാരി ആക്ടിങ് ഗവര്‍ണറായി ചുമതലയേല്‍ക്കും. അതേസമയം, സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന്റെ ചുമതല ആക്ടിങ് സ്റ്റേറ്റ് കണ്‍ട്രോളര്‍ ഷെര്‍ലി എമെഹെലു നിര്‍വഹിക്കും.

Sexual misconduct allegations: New Jersey Lieutenant Governor Dale Caldwell resigns.

Share Email
LATEST excelnclexrn
More Articles
Top