മെസ്‌കീറ്റ്, ടെക്‌സസ്: ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (SFCNA) സതേണ്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 2 മുതല്‍ 4 വരെ മെസ്‌കീറ്റിലെ ഷാരോണ്‍ ഇവന്റ് സെന്ററില്‍ നടക്കും. സങ്കീര്‍ത്തനം 34:5 അടിസ്ഥാനമാക്കിയുള്ള ”യേശുവിനെ നോക്കുക; പ്രകാശിതരാകുക” എന്നതാണ് കണ്‍വെന്‍ഷന്റെ വിഷയം.
ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, 3 ശനിയാഴ്ച വൈകിട്ട് 6:30-നും, 4 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങള്‍ ആരംഭിക്കും. പാസ്റ്റര്‍മാരായ ഫെയ്ത്ത് ബ്ലെസണ്‍, ജോയ് തോമസ്, റെജി മാത്യു എന്നിവര്‍ പ്രസംഗിക്കും. റെജി ഇമ്മാനുവേലും പാസ്റ്റര്‍ സിബിന്‍ അലക്‌സും ആരാധനയ്ക്ക് നേതൃത്വം നല്‍കും.
വേദി: Sharon Event Center, 940 Barnes Bridge Rd, Mesquite, TX 75150.
വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍
Sharon Fellowship Southern Region Convention in Mesquite from October 2
















