Caritas hospital

യുകെയില്‍ ഭീകരാക്രമണ നീക്കത്തിനിടെ പോലീസിന്റെ റോബോട്ട് വാനുകള്‍ക്ക് നേരെ വെടി ഉതിര്‍ത്തു: അഞ്ചു അക്രമികളെ കസ്റ്റഡിയിലെടുത്തു

യുകെയില്‍ ഭീകരാക്രമണ നീക്കത്തിനിടെ പോലീസിന്റെ റോബോട്ട് വാനുകള്‍ക്ക് നേരെ വെടി ഉതിര്‍ത്തു: അഞ്ചു അക്രമികളെ കസ്റ്റഡിയിലെടുത്തു

ലണ്ടണ്‍: യു.കെ.യില്‍ ഭീകരാക്രമണനീക്കത്തിനിടെ പോലീസ് റോബോട്ട് വാനുകള്‍ക്കുനേരെ വെടിയുതിര്‍ത്തു. തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റര്‍ഷെയറിലുള്ള ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിന് സമീപം ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍ അഞ്ച് പേരെ യു.കെ. പോലീസ് അറസ്റ്റ് ചെയ്തത്. യു.എസ്. വ്യോമസേനയാണ് ഈ താവളം ഉപയോഗിക്കുന്നത്. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ റോയല്‍ എയര്‍ ഫോഴ്‌സ് താവളത്തിന് സമീപം നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിടെ, യു.കെ. പോലീസിന്റെ ബോംബ് നിര്‍വീര്യമാക്കുന്ന റോബോട്ട് ഒരു വാനിന്റെ വാതിലുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവത്തിന്റെ ദൃശ്യങ്ങളില്‍, ഗ്ലോസ്റ്റര്‍ഷെയറിലെ ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിന് സമീപമുള്ള വനമേഖലയില്‍ മൂന്ന് വെള്ള വാനുകള്‍ക്കിടയിലൂടെ റോബോട്ട് നീങ്ങുന്നത് കാണാമായിരുന്നു.

വാനുകളില്‍ രണ്ടെണ്ണത്തിന്റെ പിന്‍വാതിലുകള്‍ തുറന്ന നിലയിലും, വലിയ കറുത്ത വസ്തുക്കള്‍ ചുറ്റും ചിതറിക്കിടക്കുന്നതായും കാണാം. വാഹനത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് റോബോട്ട് വെടിയുതിര്‍ത്തതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് കരുതിയ പോലീസ്, 400 മീറ്റര്‍ ചുറ്റളവില്‍ സുരക്ഷാ വലയം (കോര്‍ഡണ്‍) തീര്‍ത്തിരുന്നു.ഭീകരാക്രമണത്തിന് പദ്ധതിയിട്ടു’ എന്ന സംശയത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് ഭീകരവിരുദ്ധ പോലീസ് അറിയിച്ചു. ‘വ്യോമതാവളത്തിലേക്ക് നീങ്ങുന്നതായി തോന്നിയ മൂന്ന് സംശയാസ്പദമായ വാഹനങ്ങളെക്കുറിച്ച്’ അടിയന്തര സേവന വിഭാഗത്തിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന്, തിങ്കളാഴ്ച പുലര്‍ച്ചെ സായുധ ഉദ്യോഗസ്ഥരാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഭവത്തിന് ശേഷം, ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താന്‍ അക്രമികള്‍ പദ്ധതിയിട്ടിരുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഞങ്ങള്‍ അവരെ വളരെക്കാലമായി നിരീക്ഷിച്ചുവരികയായിരുന്നു, ഒടുവില്‍ അവരെ പിടികൂടുകയും ചെയ്തു,എന്ന് പറഞ്ഞ അദ്ദേഹം, ഈ വിഷയത്തില്‍ അമേരിക്കയും യുകെയും സംയുക്തമായാണ് പ്രവര്‍ത്തിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

Shots fired at police robot vans during a suspected terror plot in the UK; five attackers taken into custody.

Share Email
LATEST excelnclexrn
Top