ബഹാമസ്: ബഹാമസ് തീരത്ത് ചെറുവിമാനം തകര്‍ന്നുവീണു. അമേരിക്കന്‍ കുടുംബത്തിലെ നാല് പേരെ കാണാതായി. രണ്ട് മുത്തശ്ശിമാരും രണ്ട് കൊച്ചുമക്കളുമാണ് വിമാനത്തിലുണ്ടാ യിരുന്നതെന്നാണ് കുടുംബം അറിയിച്ചത്. തിങ്കളാഴ്ചയാണ് വിമാനം കാണാതായത്. യുഎസ് കോസ്റ്റ് ഗാര്‍ഡും ബഹാമസ് അധികൃതരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബം നല്‍കിയ വിവരമനുസരിച്ച് മരിയോ ലാമര്‍ സീനിയര്‍ (80), ലിലി ലാമര്‍ (79), സോഫി സോസ (28), ക്രിസ്റ്റ്യന്‍ സോസ (22) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
ബഹാമസിലെ ആന്‍ഡ്രോസ് ദ്വീപില്‍ നിന്ന് ഏകദേശം 15 മൈല്‍ അകലെയാണ് വിമാനം അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ റോയല്‍ ബഹാമിയന്‍ ഡിഫന്‍സ് ഫോഴ്‌സ് സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചിലില്‍ പങ്കാളിയായത്. നോര്‍ത്ത് ആന്‍ഡ്രോസിലെ റെഡ് ബേയ്‌സിന് സമീപം വിമാനം കടലില്‍ തകര്‍ന്നുവീണതായി സംശയിക്കുന്നതായി ബഹാമസ് പൊലീസ് അറിയിച്ചു.
PA-34 പൈപ്പര്‍ അഞ്ച് സീറ്റര്‍ വിമാനമാണ് കാണാതായത്. N212ML എന്ന വിമാനം രാവിലെ 11.12ഓടെ ഗ്രേറ്റ് ഹാര്‍ബര്‍ കെയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. ആന്‍ഡ്രോസ് ദ്വീപിന് ഏകദേശം 13 മൈല്‍ പടിഞ്ഞാറ് ഭാഗത്ത് എത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വൈകിയതായും ബഹാമസ് പൊലീസ് വ്യക്തമാക്കി.
40 വര്‍ഷത്തിലേറെ വിമാന പറത്തല്‍ പരിചയമുള്ള പൈലറ്റാണ് മരിയോ ലാമര്‍ എന്നാണ് കുടുംബം അറിയിച്ചത്. മിയാമി എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടിലേക്കാണ് വിമാനം പോയിരുന്നതെന്നും ആന്‍ഡ്രോസ് ദ്വീപിന്റെ പടിഞ്ഞാറന്‍ ഭാഗത്തിന് സമീപം രാവിലെ 11.04ഓടെയാണ് അവസാനമായി ബന്ധപ്പെടാനായതെന്നും കുടുംബം പറഞ്ഞു.
Small plane crashes off Bahamas coast: Four members of an American family missing.

















