തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ബി ജെ പി രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷം അതിശക്തമാകുന്നത്.
തിരുവനന്തപുരം ഡിസിസി ഓഫിസിനു നേരെ കല്ലേറും നെയ്യാറ്റിൻകര ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫിസിന് അക്രമികൾ തീയിടലുമുണ്ടായി. സംഭവത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
തിങ്കളാഴ്ച അർധരാത്രിയാണ് ഡിസിസി ഓഫിസിന് നേരെ ആക്രമണമുണ്ടായത്. പ്രധാന കവാടത്തിലെയും മുൻവശത്തെ ചില്ലുകൾ കല്ലേറിൽ പൂർണമായും തകർന്നു. ചൊവ്വാഴ്ച രാവിലെ എ ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരനാണ് ചില്ലുകൾ തകർന്ന നിലയിൽ ആദ്യം കണ്ടത്. തുടർന്ന് പാർട്ടി നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ്നെ യ്യാറ്റിൻകര പാലിയോടിന് സമീപമുള്ള കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായത്. പാർട്ടി ഓഫിസിൻ്റെ പിൻഭാഗത്തുകൂടി എത്തിയ അക്രമികൾ പുറത്ത് സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളിലേക്ക് കൈയിൽ കരുതിയ ദ്രാവകം ഒഴിച്ച് തീയിടുകയായിരുന്നു. ഫ്ലെക്സ് ബോർഡുകൾ പൂർണമായും കത്തിനശിച്ചു. തീ പടരുന്നത് കണ്ട് സമീപത്തെ കടകളിലുണ്ടായിരുന്നവരും നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്ന് ഉടൻ തന്നെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
Stones pelted at Thiruvananthapuram DCC office; Anavoor constituency committee office set on fire.
















