ഇറാനിയൻ ടാങ്കറുകൾ തകർത്താൽ തിരിച്ചടിക്കും, അമേരിക്കൻ ഊർജ്ജ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇറാന്റെ പാർലമെന്റ് സ്പീക്കർ

ഇറാനിയൻ ടാങ്കറുകൾ തകർത്താൽ തിരിച്ചടിക്കും, അമേരിക്കൻ ഊർജ്ജ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇറാന്റെ പാർലമെന്റ് സ്പീക്കർ

ടെഹ്‌റാൻ: ഇറാനിയൻ എണ്ണ ടാങ്കറുകൾ ആക്രമിച്ചു നശിപ്പിക്കുമെന്ന അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുടെ മുന്നറിയിപ്പിന് പിന്നാലെ, യുഎസ് ഊർജ്ജ കമ്പനികൾക്ക് നേരെ കടുത്ത ഭീഷണിയുമായി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. ഇറാന്റെ എണ്ണ-വാതക മേഖലകൾ വിപുലവും സുരക്ഷിതമല്ലാത്തതുമാണെങ്കിൽ, മേഖലയിലെ അമേരിക്കൻ കമ്പനികളുടെ അവസ്ഥയും വ്യത്യസ്തമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

“ഞങ്ങളുടെ ആസ്തികളെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരും” എന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെ സൂചിപ്പിക്കുന്ന കൃത്രിമബുദ്ധി നിർമ്മിത ചിത്രത്തോടൊപ്പമാണ് അദ്ദേഹം ഈ മുന്നറിയിപ്പ് പങ്കുവെച്ചത്. ഇറാന്റെ ടാങ്കറുകൾ തകർത്താൽ ആഗോള ഊർജ്ജ മേഖലയെയും അമേരിക്കൻ സാമ്പത്തിക താൽപ്പര്യങ്ങളെയും ഒരുപോലെ ലക്ഷ്യമിടുമെന്നാണ് ഇതിലൂടെ ഇറാൻ വ്യക്തമാക്കുന്നത്.

Share Email
Top